മോഡിയെ നേരിട്ടുകാണാന്‍ അവസരം ഒരുക്കിക്കോണ്ട് ക്വിസ് മത്സരം

ന്യുഡല്‍ഹി: അഞ്ചു മിനിറ്റിനുള്ളില്‍ 20 ചോദ്യങ്ങള്‍. നരേന്ദ്രമോഡിയെ നേരിട്ടുകാണാന്‍ അവസരം. മൈ ഗവ് ഡോട്ട് ഇന്‍ പോര്‍ട്ടലിന്റേതാണ് ക്വിസ് മത്സരം. ചോദ്യങ്ങളില്‍ പരമാവധി ഉത്തരം നല്‍കുന്നവര്‍ക്കാണ് ഈ അവസരം. സര്‍ക്കാരിന്റെ ഭരണ നിര്‍വ്വഹണത്തെക്കുറിച്ച് ജനങ്ങളുടെ അവബോധം പരീക്ഷിക്കാലാണ് ലക്ഷ്യം.

സര്‍ക്കാരിന്റെ വിവിധ പദ്ധതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളില്‍ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി, ഡയറക്ട് ബെനിഫിറ്റ് സ്‌കീം എന്നിവയെ കുറിച്ചെല്ലാം ചോദ്യങ്ങള്‍ ഉണ്ട്. നല്‍കിയിട്ടുള്ള നാല് ഓപ്ഷനുകളില്‍ നിന്നും വേണം ശരിയുത്തരം കണ്ടെത്താന്‍. ഒന്ന്, രണ്ട്, മൂന്ന് എന്നതിനപ്പുറത്ത് സമയ ലാഭത്തിനായി എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം എന്ന രീതിയും അവലംബിക്കാനാകും.
സമയം കഴിയുമ്പോള്‍ എത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയെന്നതും സ്‌കോറും സ്‌ക്രീനില്‍ തന്നെ കാണാനാകും. പരമാവധി ഉത്തരം നല്‍കിയാല്‍ പ്രധാനമന്ത്രിയെ നേരില്‍ കാണാനും അദ്ദേഹം ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് നേടാനും അവസരം കിട്ടും. ഒരേ സ്‌കോറുകാര്‍ കൂടുതലുണ്ടെങ്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കിയവര്‍ക്കായിരിക്കും അവസരം.

Share this news

Leave a Reply

%d bloggers like this: