ആവേശമൊരുക്കി KCC ചാമ്പ്യന്‍ഷിപ്പ്

ഡബ്ലിനില്‍ ക്രിക്കറ്റ് വസന്തം…അതിശൈത്യത്തിന്റെ ആലസ്യനാളുകള്‍ക്ക് ഇനി വിട. ആവേശത്തിന്റെ ക്രിക്കറ്റ് ലഹരിയിലേയ്ക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ KCC ചാമ്യന്‍ഷിപ്പോടെ ഇത്തവണയും ഡബ്ലിന്‍ മലയാളികള്‍ ഇറങ്ങുന്നു. കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൈലൈന്‍ കപ്പിനായുള്ള കെ.സി.സി ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4 ശനിയാഴ്ച ഫിംഗ്ലാസ് ലേന്‍സ്ബറോ ഗ്രൗണ്ടില്‍ നടത്തപ്പെടുന്നു. ആവേശകരമായ ഈ പോരാട്ടത്തില്‍ അയര്‍ലണ്ടിലെ ശക്തരായ വിവിധ ക്ലബ്ബുകള്‍ ഏറ്റുമുട്ടും.

cremore clinic, ingrediants, spice bazar എന്നിവരുടെ സഹകരണത്തോടെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്കുള്ള കാഷ് പ്രൈസിനൊപ്പം, മികച്ച ബാറ്റ്‌സ്മാന്‍,ബൗളര്‍, ഫീല്‍ഡര്‍, ടൂര്‍ണ്ണമെന്റ് fair play award മുതലായവയും ഉണ്ടായിരിക്കുന്നതാണ്. ആവേശകരമായ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് സാക്ഷികളാകുവാന്‍ എല്ലാ ക്രിക്കറ്റ് പ്രേമികളേയും ലേന്‍സ്ബറോ ഗ്രൗണ്ടിലേയ്ക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിബി 0878388658
ജെസ്റ്റിന്‍ 0862597676
രാജേഷ് 0899632484

Share this news

Leave a Reply

%d bloggers like this: