പണമില്ല:രോഗികള്‍ക്ക് പോഷകാഹാരക്കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്‌

ഡബ്ലിന്‍: പണമില്ലാത്തതിനാല്‍ ചില ആശുപത്രികളില്‍ രോഗികള്‍ക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കില്ലെന്ന സംശയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ എത്തുന്ന നാലില്‍ ഒരാളെ വീതം പോഷകാഹാരത്തിന് പ്രശ്നം അനുഭവിക്കേണ്ടി വരുന്നുണ്ട്.  ഓഡിറ്റ് പ്രകാരം  മികച്ച ഭക്ഷണത്തിന് നല്‍കാന്‍ പണം മതിയാകാതെ വരുമെന്നാണ് കരുതുന്നത്. പതിമൂന്ന് ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍  ഹിക്വ പകുതിയോളം പേര്‍ക്ക് മാത്രമേ ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുള്ളൂവെന്ന് കണ്ടെത്തിയിരുന്നു.

ഒമ്പത് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ഇവിടെ പോഷകാഹാരം രോഗികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നില്ല. ഹിക്വയുടെ ഹെല്‍ത്ത് കെയര്‍ മേധാവിയായ സൂസണ്‍ ക്ലിഫ്  ഭക്ഷണം എന്നത് ചികിത്സയുടെ ഭാഗമായി കാണമെന്നും ഹോട്ടല്‍ സര്‍വീസ് അല്ലെന്നും പറയുന്നു.  പോഷകാഹാരം ലഭിക്കേണ്ടത് ആവശ്യമാണെന്നത് അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.  പോഷകാഹാരത്തിലെ കുറവും നിര്‍ജലീകരണവും രോഗികളുടെ അവസ്ഥ മോശമാക്കിയേക്കും. അനാവശ്യ രോഗങ്ങളിലേക്ക് വഴിതി വീഴാനും ആരോഗ്യം വീണ്ടെടുക്കുന്നതിന് തടസം നില്‍ക്കുന്നിതും കാരണമാകാവുന്നതാണ്.

13 ആശുപത്രികളില്‍ ഭക്ഷണം തിരഞ്ഞെടുക്കുന്നതിന അവസരമില്ല. ഹിക്വയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം പ്രശ്നം കുറച്ച് ആശുപത്രികള്‍ മാത്രമായിരിക്കാമെന്നും എന്നാല്‍ പരിഹരിക്കേണ്ടതാണെന്നും വ്യക്തമാക്കുന്നു. ഗ്രാമമേഖലയിലെ ആശുപത്രികളിലേതാണ് പോഷകാഹാര പ്രശ്നം കൂടുതലായി കാണുന്നത്. പല രോഗികളും ആശുപത്രികളില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പ് തന്നെ ശരീരഭാരം കുറയാണ്ട്. ചികിത്സയിലിരിക്കെ വീണ്ടും  ശരീര ഭാരം കുറയുകയും ചെയ്യും.

എസ്

Share this news

Leave a Reply

%d bloggers like this: