പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനു ഇന്നു തുടക്കം കുറിക്കും

ന്യൂഡല്‍ഹി: അഞ്ച് വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിച്ചു. അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലാന്റ്, യുഎസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് യാത്രതിരിച്ചത്. ഈ രാജ്യങ്ങളുമായി ഇന്ത്യയുടെ ഊര്‍ജ്ജ-സുരക്ഷാ- കയറ്റുമതി രംഗങ്ങളിലെ സഹകരണം ഊട്ടിയുറപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രയുടെ തുടക്കത്തില്‍ അഫ്ഗാനിസ്ഥാനില്‍ എത്തുന്ന മോദി ഇന്ത്യയുടെ സഹായത്തോടെ അവിടെ നിര്‍മ്മിച്ച സല്‍മ ഡാം എന്ന് പേരിട്ടിരിക്കുന്ന അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മോദി ഗള്‍ഫ് രാജ്യമായ ഖത്തറിലേക്ക് പോകും. പിന്നീട് രണ്ട് ദിവസം സ്വിറ്റസര്‍ലന്‍ഡില്‍. അതിനുശേഷം യുഎസും മെക്‌സിക്കോയും സന്ദര്‍ശിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തും.

Share this news

Leave a Reply

%d bloggers like this: