ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

ലോസ് ഏഞ്ചല്‍സ് ന്മ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. പാര്‍കിന്‍സണ്‍ രോഗബാധിതനായിരുന്നു. യുഎസിലെ അരിസോണിലാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ബോക്സിങ് ചക്രവര്‍ത്തി എന്ന വിശേഷണം ലോകം ചാര്‍ത്തിക്കൊടുത്ത ഒരു താരമയുള്ളൂ. ‘ദ് ഗ്രേറ്റസ്റ്റ്’, ‘ദ് പീപ്പിള്‍സ് ചാംപ്യന്‍’ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിപ്പെടുന്ന താരമായിരുന്നു അലി.

1960ലെ റോം ഒളിംപിക്സില്‍, തന്റെ 19ാം വയസില്‍ ലൈറ്റ് ഹെവിവെയ്റ്റ് (81 കിലോ) ബോക്സിങ് സ്വര്‍ണം നേടിയതോടെ ക്ലേ പ്രശസ്തിയിലേക്കുയര്‍ന്നു. 1964ല്‍ ഇസ്ലാം മതം സ്വീകരിച്ചതോടെ ക്ലേ, മുഹമ്മദ് അലിയായി. 1964ല്‍ ലോകകിരീടം സ്വന്തമാക്കി. എന്നാല്‍ 1967ല്‍ അദ്ദേഹത്തില്‍നിന്ന് അത് തിരിച്ചെടുക്കപ്പെട്ടു. 1974 ഒക്ടോബര്‍ 30ന് അലി വീണ്ടും ലോകചാംപ്യന്‍ ആയി. ആറു മാസത്തിനു ശേഷം ലാസ് വെഗാസില്‍ റോണ്‍ ലൈലിയെ തോല്‍പിച്ച് കിരീടം നിലനിര്‍ത്തി. 1978ല്‍ 15 റൗണ്ട് മല്‍സരത്തില്‍ അലിയെ തോല്‍പിച്ച് ലിയോണ്‍ സ്പിങ്ക്സ് ലോക ചാംപ്യനായി. ഏതാനും മാസങ്ങള്‍ക്കുശേഷം സ്പിങ്ക്സിനെ തകര്‍ത്ത് അലി വീണ്ടും ലോക കിരീടം തിരിച്ചുപിടിച്ചു. 1981 അവസാനം കാനഡയുടെ ട്രവര്‍ ബെര്‍ബിക്കിനു കീഴടങ്ങിയതോടെ അലി തന്റെ കായികജീവിതം ഏതാണ്ട് അവസാനിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: