ജയരാജന്റെ വിഡ്ഢിത്തം ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായി

കൊച്ചി: മുഹമ്മദലി കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയെന്ന കായിക മന്ത്രി ഇ.പി. ജയരാജന്റെ പ്രതികരണം ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായി. എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങളാണ് ജയരാജന്റെ മണ്ടത്തരം നിറഞ്ഞ പ്രസ്താവന വാര്‍ത്തയാക്കിയത്.

കായിക മന്ത്രിക്ക് മുഹമ്മദലിയെ കുറിച്ച് ഒരു അറിവുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മുഹമ്മദലി എന്ന ഇതിഹാസം വിടവാങ്ങിയിരിക്കുന്നു , ആ ഇതിഹാസത്തെ കുറിച്ചുള്ള ഓര്‍മ്മ താങ്കള്‍ക്ക് എങ്ങനെയാണ് ഒന്ന് പങ്കു വെക്കാന്‍ കഴിയുന്നത്?’ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു കായിക മന്ത്രി വിചിത്രമായ മറുപടി പറഞ്ഞത്.

‘മുഹമ്മദലി അമേരിക്കയില്‍ വെച്ച് മരിച്ചതായി ഇപ്പോഴാണ് ഞാന്‍ അറിയുന്നത്, കേരളത്തിലെ കായിക രംഗത്ത് ഒരു പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു, കായിക രംഗത്ത് അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി നമ്മുടെ കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്താന്‍, ലോക രാഷ്ടങ്ങളിലേക്ക് ഉയര്‍ത്തി കൊണ്ട് വരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കേരളത്തിന്റെ ദുഃഖം, കായിക ലോകത്തിന്റെ ദുഃഖം ഞാന്‍ അറിയിക്കുകയാണ്’ എന്നായിരുന്നു മുഹമ്മദ് അലിയെ അനുസ്മരിച്ചു കൊണ്ട് ഇപി ജയരാജന്‍ പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ ജയരാജനെതിരേ ട്രോളുകളുടെ പ്രളയമാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: