ടി വി ലൈസന്‍സ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന പരോക്ഷ ആവശ്യവുമായി ആര്‍ ടി ഇ

 

ഡബ്ലിന്‍:രാജ്യത്തെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനിരുന്ന ബ്രോഡ്കാസ്റ്റ് നിരക്കുകള്‍ എതിര്‍പ്പുകളെ തുടര്‍ന്ന് സര്‍ക്കാര്‍ മരവിപ്പിച്ചതോടെ ആര്‍ ടി ഇ ഉന്നതര്‍ പുതിയ ആവശ്യവുമായി രംഗത്ത് വന്നു. ടി വി ലൈസന്‍സ് നിരക്കുകള്‍ പരിഷ്‌കരിക്കുക എന്ന ആവശ്യമാണ് ഇ വിഭാഗം ഉയര്‍ത്തിയിട്ടുള്ളത്.

മുന്‍ എന്‍ഡാ കെന്നി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ബ്രോഡ്കാര്‍സ്റ്റിങ്ങ് ഫീസ് എന്നതു വഴി,രാജ്യത്ത് ഇതു സംബന്ധിച്ച സാങ്കേതിക വിദ്യയുടെ വികാസവും വളര്‍ച്ചയും ലക്ഷ്യം ഇട്ടാണ് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍,ഇതും ജലക്കരം പോലെ പൊതു സമൂഹത്തിന്റെ ശക്തമായ പ്രതിക്ഷേധം വിളിച്ചു വരുത്തുമെന്ന അറിവും,സര്‍ക്കാര്‍ ന്യുന പക്ഷം ആയതുമാണ് പുനര്‍ വിചിന്തനത്തിന് കെന്നി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

ഇപ്പോള്‍ തന്നെ വിവാദമായ ടി വി ലൈസന്‍സ് സംവിധാനം വഴി ഒരു വര്‍ഷം 165 യൂറോ ഓളം സര്‍ക്കാര്‍ പിരിച്ചെടുക്കുന്നുണ്ട്.എന്നാല്‍ വാടക ഇനത്തിലും നികുതി വര്‍ദ്ധനവിലും പൊറുതി മുട്ടിയ ജനത്തിന് മേല്‍ പുതിയ നിരക്ക് അടിച്ചേല്‍പ്പിക്കുവാനാണ് ആര്‍ ടി ഇ തലവന്റെ നീക്കം.

എന്നാല്‍ നിലവിലുള്ള സംവിധാനം കൂടൂതല്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്ന നയം ആണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്.

എന്നാല്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തെ സ്വകാര്യ ബ്രോഡ്കാസ്റ്റിങ്ങ് സംഘടനയുടെ തലവന്‍ ജോണ്‍ പര്‍സല്‍ ആശങ്കയോടെ ആണ് നോക്കി കാണുന്നത്.രാജ്യത്തെ വര്‍ഷങ്ങള്‍ പിന്നിലാക്കുമെന്ന ആശങ്കയാണ് അദ്ദേഹത്തിന്റെ പുതിയ സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ചുള്ള അഭിപ്രായം.

Share this news

Leave a Reply

%d bloggers like this: