പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു

ഫ്‌ളോറിഡ: അമേരിക്കന്‍ പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു. 22 വയസായിരുന്നു. ഫ്‌ളോറിഡയില്‍ നടന്ന ഒരു സംഗീത പരിപാടിക്കു ശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിനിടയിലായിരുന്നു സംഭവം. ആരാധകരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ക്രിസ്റ്റിനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ചുറ്റുമുണ്ടായിരുന്നവരും ക്രസ്റ്റീനയുടെ സഹോദരനും ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിടിവലിക്കിടയില്‍ അയാള്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു.

ക്രിസ്റ്റീനയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി. ‘ദ വോയിസ്’ എന്ന റിയാലിറ്റിഷോയില്‍ മൂന്നാം സ്ഥാനം നേടിയാണ് ക്രിസ്റ്റിന ഗ്രിമ്മി പ്രശസ്തയാവുന്നത്. തന്റെ പുതിയ സംഗീത ആല്‍ബത്തിന്റെ തിരക്കിലായിരുന്നു ക്രിസ്റ്റീന.

-എജെ-

Share this news

Leave a Reply

%d bloggers like this: