ഡബ്ലിന്‍ പള്ളിയില്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് വി. കുര്‍ബാന അര്‍പ്പിക്കുന്നു.

ഡബ്ലിന്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍, യു.കെ, യൂറോപ്പ് ആഫ്രിക്ക ഭദ്രാസനധിപന്‍ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി ജൂണ്‍ 12 ന് ഞായറാഴ്ച വി. കുര്‍ബാന അര്‍പ്പിക്കും. ഉച്ചക്ക് ഒന്നര മണിക്ക് നമസ്‌കാരം ആരംഭിക്കും, തുടര്‍ന്ന് അഭി. തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കും. ഇതേ തുടര്‍ന്ന് ആശീര്‍വാദവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളെയും ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള വി.കുര്‍ബാനയിലേക്ക് ഭക്തിപൂര്‍വ്വം പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നു.

 

Rajan.V

Share this news

Leave a Reply

%d bloggers like this: