2015 ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി 22000 ഗാര്‍ഹിക പീഡനങ്ങള്‍ വുമണ്‍സ് എയ്ഡ് കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: 2015 ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി 22000  ഗാര്‍ഹിക പീഡനങ്ങള്‍ വുമണ്‍സ് എയ്ഡ് കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ട്.  ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നിയമം ഡേറ്റിങ് റിലേഷന്‍ഷിപ്പില്‍ ഉള്ള പെണ്‍കുട്ടികളെ കൂടി സംരക്ഷിക്കാവുന്ന വിധമാക്കാനും വുമണ്‍സ് എയ്ഡ് ആവശ്യപ്പെട്ടു.  കഴിഞ്ഞ വര്‍ഷം സംഘടന കൈകാര്യം ചെയ്തതില്‍ 2000 എണ്ണം അക്രമ സ്വഭാവം പ്രകടമായിരിക്കുന്ന കേസുകളാണ്.  കൊലപ്പെടുത്തുമെന്ന ഭീഷണി ഉള്‍പ്പടെ ഇതിലുണ്ട്. മുന്‍ ജീവിതപങ്കാളിയില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ ജീവന് ഭീഷണി നേരിടേണ്ടി വന്നവരുണ്ട്.

ഗാര്‍ഹിക പീഡനത്തിന്‍റെ സ്വഭാവം മാറുന്നതിന് അനുസരിച്ച് നയിമത്തിലും മാറ്റം വരേണ്ടതാണ്. വുമണ്‍സ് എയ്ഡ് ഡയറക്ടര്‍ മാര്‍ഗരറ്റ് മാര്‍ട്ടിന്‍  കരട് ബില്ല് ഇത്തരത്തില്‍ മാറ്റങ്ങള്‍ ഉള്‍കൊണ്ട് ഉണ്ടാകേണ്ടതാണെന്ന്  ചൂണ്ടികാണിക്കുന്നുണ്ട്.  പ്രൊപ്പര്‍ട്ടി വാങ്ങുക,  വാടകയ്ക്ക് സ്ഥലമെടുക്കുക, കുട്ടിയുണ്ടാകുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഗാര്‍ഹി പീഡനങ്ങളില്‍ നിന്ന് എളുപ്പത്തില്‍ മുക്തി നേടുക പ്രയാസമാണെന്ന് ചൂണ്ടികാണിക്കുന്നുണ്ട് സംഘടന.  അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ബന്ധങ്ങളുടെ ആദ്യഘട്ടത്തില്‍ തന്നെ പിരാഹരം ലഭിക്കേണ്ടതാണ്.

നാഷണല്‍ ഫ്രീഫോണ്‍ ഹെല്‍പ് ലൈനില്‍ കഴിഞ്ഞ വര്‍ഷം വന്ന ഫോണ്‍കോളുകളുടെ എണ്ണം 12,041 ആണ്.  16,375 ഗാര്‍ഹിക പീഡനമാണ്  സ്ത്രീകള്‍ക്കെതിരെ റിപ്പോര്‍ട്ട്  ചെയ്തിരുന്നത്  5,966 എണ്ണം കുട്ടികള്‍ക്കെതിരെയും ഉണ്ടായിട്ടുണ്ട്.  ഇതില്‍ ഓണ്‍ലൈനായി ഉള്ള ഭീഷണികള്‍ വരെയുണ്ട്.  20 വര്‍ഷത്തെ സ്ത്രീ നരഹത്യകളുടെ  നിരക്ക് നോക്കിയാല്‍ 211 സ്ത്രീകള്‍ കൊല്ലപ്പെട്ടതില്‍ 55 ശതമാനവും  കൊല്ലപ്പെട്ടിരിക്കുന്നത്  ജീവിതപങ്കാളിയാലോ മുന്‍ ജീവിത പങ്കാളിയാലോ ആണ്. 46 ശതമാനത്തിലും ആയുധം ഉപയോഗിച്ചിട്ടില്ല.

എസ്

Share this news

Leave a Reply

%d bloggers like this: