ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍:ഡൊണാള്‍ഡ് ട്രംപ്  അയര്‍ലന്‍ഡ് സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്.  ക്ലെയറിലെ ഡൂണ്‍ബെഗിലെ ഹോട്ടലും ഗോള്‍ഫ് പ്രോപ്പര്‍ട്ടിയും അടുത്ത ആഴ്ച്ച ട്രംപ് സന്ദര്‍ശിക്കുമെന്നായിരുന്നു കരുതിയിരുന്നത്.  സന്ദര്‍ശനം റദ്ദാക്കിയ കാര്യത്തില്‍ സ്ഥിരീകരണത്തിന് വേണ്ടി  കാത്തിരിക്കുകയാണെന്ന് ഗോള്‍ഫ് റിസോര്‍ട്ടിലെ മാനേജ്മെന്‍റ് വ്യക്തമാക്കി.  ട്രംപിന്‍റെ കുടുംബവുമായി ഇക്കാര്യത്തില്‍ ആശയവിനിമം നടത്താന്‍ ശ്രമിക്കുന്നുണ്ട്. ജനറല്‍ മാനേജര്‍ ജോ റസല്‍  ഐറിഷ് സെന്‍ട്രല്‍ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും  എന്നാല്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു.

ട്രംപ് ചാര്‍ട്ടര്‍ വിമാനം തയ്യാറാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്രംപിന്‍റെ വക്താവാകട്ടെ സന്ദര്‍ശിക്കാനാണ് സാധ്യതയെന്ന് പറയുകയും ചെയ്യുന്നു. ഇതിനിടയിലാണ് യാത്ര റദ്ദാക്കിയതായി റിപ്പോര്‍ട്ട് വരുന്നത്. സ്കോട് ലാന്‍റിലേക്കുള്ള വിമാന സര്‍വീസിനെകുറിച്ചാണ് വ്യക്തതയുള്ളത് ഇതില്‍ അയര്‍ലന്‍ഡില്‍ നിര്‍ത്തുന്നതിനെകുറിച്ച് ഒന്നും പറയുന്നുമില്ല. പൂര്‍ണമായും സന്ദര്‍ശന പരിപാടി വേണ്ടെന്ന് വെച്ചിട്ടില്ലെന്നാണ് വക്താവ് പറയുന്നത്. ഒരു പക്ഷേ അയര്‍ലന്‍ഡില്‍ വിമാനം ഇറങ്ങിയേക്കാം. ഈമാസം ആദ്യമാണ് ട്രംപ് 22നും 25നും ഇടയിലായി സ്കോട് ലാന്‍റിലും അയര്‍ലന്‍ഡിലും സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നത്.

ട്രംപിന്‍റെ സന്ദര്‍ശന വാര്‍ത്ത സമ്മിശ്ര പ്രതികരണം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു വിഭാഗം ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നുണ്ട്. ട്രംപിന്‍റെ നിലപാടുകളെ വംശീയമെന്നും വിദ്വേഷ ജനകമെന്നും വിശേഷിപ്പിച്ച പ്രധാനമന്ത്രി എന്‍ഡ കെന്നി ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും പറഞ്ഞിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: