അഭിവന്ദ്യ ക്രിസോസ്റ്റമോസ് തിരുമേനിക്ക് അയര്‍ലണ്ടില്‍ സ്വീകരണം

 

ഡബ്ലിന്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനിക്ക് അയര്‍ലണ്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ആദ്യമായി അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തുന്ന അഭിവന്ദ്യ തിരുമേനിയെ യു.കെ.യൂറോപ്പ്ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. 20/06/2016 തിങ്കളാഴ്ച അയര്‍ലണ്ടിലെ കാതോലിക്കേറ്റ് കേന്ദ്രമായ ഡബ്ലിന്‍ മലങ്കര മന്ദിരത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ തിരുമേനിയെ ഡബ്ലിന്‍ സെന്റ് തോമസ് ഇടവക അംഗങ്ങള്‍ ആദരപൂര്‍വം സ്വീകരിച്ചു. മലങ്കര മന്ദിരത്തില്‍ അഭിവന്ദ്യ തിരുമേനിമാരുടെ കാര്‍മികത്വത്തില്‍ സന്ധ്യാ നമസ്‌കാരം നടത്തപ്പെട്ടു. തുടര്‍ന്ന് അഭിവന്ദ്യ ക്രിസോസ്റ്റമോസ് തിരുമേനി ധ്യാന പ്രസംഗം നടത്തി. വികാരി ഫാ. അനിഷ് കെ. സാം സ്വാഗതം ആശംസിച്ചു. ഫാ. റ്റി. ജോര്‍ജ്, ഫാ. എല്‍ദോ വര്‍ഗീസ് എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു. 22/06/2016 ബുധനാഴ്ച ഡ്രോഹിഡാ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളിയില്‍ സ്വീകരണവും സന്ധ്യാ നമസ്‌കാരവും ധ്യാന പ്രസംഗവും നടത്തപ്പെടും.

Share this news

Leave a Reply

%d bloggers like this: