അമേരിക്കയിലെ മുസ്ലിങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തണമെന്ന് ട്രംപ്

ന്യൂയോര്‍ക്: തീവ്രവാദി ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുസ്ലിങ്ങളുടെ വിവരശേഖരണം നടത്തണമെന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. സി.ബി.എസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്.

ഇസ്രായേല്‍ മാതൃകയിലുള്ള മുസ്ലിം വ്യക്തി വിവരശേഖരണമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. നേരത്തെ, ഓര്‍ലന്‍ഡ് വെടിവെപ്പാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എസ് മുസ്ലിങ്ങളെ പുറത്താക്കണമെന്നും രാജ്യത്തേക്ക് ഇനിമേല്‍ മുസ്ലിങ്ങളെ പ്രവേശിപ്പിക്കരുതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു.

-എജെ

Share this news

Leave a Reply

%d bloggers like this: