ജിഷ വധക്കേസ്: പ്രതി രക്ഷപെട്ടത് ഓട്ടോറിക്ഷയില്‍; ജിഷയുടെ പേരില്‍ ലഭിക്കുന്ന ധനസഹായം തനിക്കും നല്‍കണമെന്ന് അച്ഛന്‍

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ കൂടുതല്‍ സാക്ഷികളുള്ളതായി വിവരം. കൊലയ്ക്കുശേഷം പ്രതി അമീറുള്‍ ഇസ്‌ലാം ജിഷയുടെ വീട്ടില്‍ നിന്ന് രക്ഷപെട്ടത് ഓട്ടോറിക്ഷയിലാണെന്ന് പൊലീസ് കണ്ടെത്തി. ഓട്ടോറിക്ഷയുടെ െ്രെഡവര്‍ മുഖ്യസാക്ഷിയായേക്കും. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജിഷയുടെ വീടിനു സമീപം പശുവിനെ മേയ്ച്ച ആളും അമീറിനെ കണ്ടതായാണ് വിവരം.

അതേസമയം, ജിഷയുടെ അമ്മ രാജേശ്വരിയമ്മയെ പൊലീസ് ചോദ്യം ചെയ്യണമെന്ന് അച്ഛന്‍ പാപ്പു. രാജേശ്വരി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ജിഷയുടെ അച്ഛന്‍ പാപ്പു പറഞ്ഞു. അമീര്‍ ഉല്‍ ഇസ്്്‌ലാമിനെ ജിഷയ്ക്ക് പരിചയമുണ്ടായിരുന്നോ എന്ന് അറിയില്ല. ജിഷയുടെ പേരില്‍ ലഭിക്കുന്ന സഹായങ്ങള്‍ തനിക്കൂടെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പു കളക്ടര്‍ക്ക് കത്ത് നല്‍കി.

ഭീഷണിയുണ്ടെന്ന് ജിഷ പലതവണ സൂചിപ്പിച്ചിരുന്നതായി അച്ഛന്‍ പാപ്പു പറഞ്ഞു. പക്ഷേ ആരാണെന്ന് പറഞ്ഞിട്ടില്ല. ജിഷ കിടക്കയില്‍ കത്തി സുക്ഷിച്ചതും വസ്ത്രത്തില്‍ ക്യാമറ ഘടിപ്പിച്ചതും ഈ ഭീഷണിയെ തുടര്‍ന്നാണ്. അമ്മ രാജേശ്വരിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാമെന്നും പാപ്പു പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. അമീര്‍ ഉല്‍ ഇസ്ലാമിനെക്കുറിച്ച് ജിഷ ഒന്നും പറഞ്ഞിട്ടില്ലെന്നും പാപ്പു വ്യക്തമാക്കി.

ജിഷയുടെ പേരില്‍ ലഭിക്കുന്ന സഹായധനത്തിന് തനിക്കും അവകാശമുണ്ടെന്ന് കാട്ടി പാപ്പു എറണാകുളം ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കി. ജോമന്‍ പുത്തന്‍പുരയ്ക്കലിനൊപ്പമെത്തിയാണ് പാപ്പു കളക്ടറെ കണ്ടത്.

-എജെ-

Share this news

Leave a Reply

%d bloggers like this: