വി. ശശി ഡെപ്യൂട്ടി സ്പീക്കര്‍; ഒരു വോട്ട് അസാധു

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി എല്‍ഡിഎഫിലെ വി. ശശിയെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ഐ. സി. ബാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് ശശി ഡെപ്യൂട്ടി സ്പീക്കറായത്. എല്‍ഡിഎഫിന് 90 വോട്ടും യുഡിഎഫിന് 45 വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയ പിസി ജോര്‍ജ് ഇത്തവണ വോട്ട് ചെയ്തു

ചിറയിന്‍കീഴില്‍ നിന്നുള്ള സിപിഐ പ്രതിനിധിയാണ് വി. ശശി. രാവിലെ 9.30ന് സ്പീക്കറുടെ ചേംബറിലായിരുന്നു തെരഞ്ഞെടുപ്പ്. അനൂപ് ജേക്കബും സി മമ്മൂട്ടിയും സഭയിലെത്തിയില്ല. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്ത ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ ഇത്തവണ വോട്ട് ചെയാന്‍ എത്തിയില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്ക് പാലക്കാടായതിനാലാണ് എത്താത്തതെന്ന് അദ്ദേഹം അറിയിച്ചതായാണ് വിവരം.

-എജെ-

Share this news

Leave a Reply

%d bloggers like this: