മലേഷ്യന്‍ എയര്‍ലൈന്‍സ് ആഡംബര പാക്കേജുമായി രംഗത്ത്

ഡബ്ലിന്‍: മലേഷ്യന്‍ എയര്‍ലൈന്‍സ് ആഡംബര പാക്കേജുമായി രംഗത്ത് വരുന്നതായി റിപ്പോര്‍ട്ട്. കണക്ഷന്‍ ഫ്ലൈറ്റ് അടക്കം ആണ് പാക്കേജില്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇത് കൂടാതെ ഹോട്ടല്‍ സൗകര്യം,  യാത്രാസൗകര്യം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാരെ ആകര്‍ഷിക്കുക എന്നതാണ് ഉദ്ദേശം. ഡബ്ലിനിലെ ഡൗസണ്‍ സ്ട്രീറ്റിലുള്ള ട്രെയല്‍ ഫൈന്‍റേഴ്സ് വഴി യാത്രകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ ചീഫ് കോമേഴ്സ്യല്‍ ഓഫീസറായ പോള്‍ സിമോണ്‍സ് കമ്പനി നേരത്തെ ഐറിഷ് യാത്രക്കാരെ ലക്ഷ്യമിട്ടരുന്നതായും ഇപ്പോള്‍ പ്രത്യേക നിരക്ക് വരികയാണെന്നും വ്യക്തമാക്കുന്നുണ്ട്. താങ്ങാവുന്ന ചെലവില്‍ പാക്കേജ് ലഭ്യമാക്കാന്‍കഴിയുന്നതില്‍ സന്തുഷ്ടിയും പോള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന് പുറത്തുള്ള മേഖലയിലേക്ക് വിനോദ സഞ്ചാരത്തിന് മലേഷ്യന്‍ എയര്‍ യാത്രക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കാറുണ്ട്. ഡബ്ലിനിലെ യാത്രക്കാര്‍ക്ക് കൂടി ഇത്തരം ഓഫറുകള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൂചിപ്പിച്ചു. നാല് ദിവസത്തെ പാക്കേജാണ് ഒരുക്കിയിരിക്കുന്നത് കോലാലംപൂരിലെ മജസ്റ്റിക് ഹോട്ടലിലാണ് താമസ സൗകര്യം ലഭ്യമാക്കുക.

പഞ്ച നക്ഷത്ര ഹോട്ടലായ ഇവിടെ സമീപകലാത്താണ് പഴയതും പുതിയതുമായ ആഡംബര സൗകര്യങ്ങള്‍ ഇടകലര്‍ത്തി പുതുക്കല്‍ നടന്നിരുന്നത്. 1932 മുതല്‍ കോലാലംപൂരില്‍ ഈ ഹോട്ടല്‍ പ്രര്‍ത്തിച്ചിരുന്നു.ബെല്‍ഫാസ്റ്റില്‍ നിന്ന് ഹീത്രൂവിലേക്കുള്ള ചെലവും പാക്കേജിള്‍ ഉള്‍പ്പെടുന്നുണ്ട്. 849 യൂറോ മതുലാണ് പാക്കേജ്തുടങ്ങുന്നത്. ഏഴ് രാത്രികളിലെ താമസമാണ് ഡബ്ലിനില്‍ നിന്ന് ഹീത്രു വഴിയുള്ള യാത്രക്കാര്‍ക്ക് മുന്നോട്ട് വെയ്ക്കുന്നത്. 949 യൂറോ ചെലവ് വരും ഇതിന്. സിഡ്നി മെല്‍ബണ്‍ പെര്‍ത്ത് എന്നിവിടങ്ങള്‍ അടുത്തായത് കൊണ്ട് ടൂറിസം കൂടാതെ ബിസ്നസ് യാത്രക്കാര്‍ക്കും ഗുണകരമാകും പാക്കേജെന്നാണ് കമ്പനി കരുതുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: