വാറ്റ് കുറച്ച് നിശ്ചയിച്ചിരുന്നത് ഗുണം ചെയ്തെന്ന് റസ്റ്റന്‍റ് മേഖല

ഡബ്ലിന്‍: വാറ്റ് നിരക്ക് റസ്റ്ററന്‍റ് മേഖളയില്‍ കുറച്ച് നിര്‍ത്തിയത് മേഖലയ്ക്ക് ഗുണം ചെയ്തെന്ന് റസ്റ്ററന്‍റ് അസോസിയേഷന്‌ വ്യക്തമാക്കി. 45620 തൊഴിലുകള്‍ 2011 ന് ശേഷം ഹോസ്പിറ്റാലിറ്റി മേഖലയില്‍ സൃഷ്ടിക്കപ്പെട്ടതായും സംഘടന അവകാശപ്പെട്ടു. ജിം പൗവര്‍ എന്ന സാമ്പത്തിക വിദഗ്ദ്ധന്‍ ചൂണ്ടികാണിക്കുന്നത് നേരിട്ടും അല്ലാതെയും തൊഴില്‍മേഖലയില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും ഖജനാവിനുള്ള നേട്ടവും ചൂണ്ടികാണിക്കുന്നുണ്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സന്‍റെ കണക്കുള് നിരത്തിയാണ് മേഖലയിലെ പുരോഗമനം വ്യാക്തമാക്കുന്നത്. പരോക്ഷമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന തൊഴിലുകള്‍ 14260ആണെന്നാണ് അവകാശപ്പടുന്നത് സംഘടന. ഖജനാവിന് ലഭിച്ചിരിക്കുന്ന നേട്ടം 695 മില്യണ്‍ യൂറോയുടേതാണ് .

147.6 മില്യണ്‍ നേരിട്ട് ഖജനാവിലേക്ക് എത്തിക്കുകയും തൊഴില്‍ സൃഷ്ടിക്കുക വഴി സോഷ്യല്‍ വെല്ഫെയര്‍ പേയ്മെന‍്റുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞിരിക്കുന്നത് 650 മില്യണ്‍ യൂറോ ആണെന്നമാണ് വാദിക്കുന്നത്. അസോസിയേഷന്‍റെ ചീഫ് എക്സിക്യൂട്ടീവ് അഡ്രിനാന്‍ കുമ്മിന്‍സ് 2011 ജൂലൈ മുതല്‍ വാറ്റ് കുറച്ചത് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. നേരിട്ട് 31000 തൊഴിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വാറ്റ് നിരക്കു കറച്ച് നല്‍കുക എന്ന ഒരൊറ്റ സര്‍ക്കാര്‍ നടപടിയുടെ ഫലമാണിത്. ഒമ്പത് ശതമാനം വാറ്റാണ് നിശ്ചയിച്ചിരുന്നത് ഇത് കൂട്ടാതെ തുടരണമെന്നാണ് മേഖലയില്‍ നിന്ന് വാദം വരുന്നത്. പുതിയ വാറ്റ് നിരക്ക് ഏര്‍പ്പെടുത്തിയതിന് ശേഷം ഓരോ വര്‍ഷവും ടൂറിസം മേഖലയിലും ഉണര്‍വാണുള്ളത്.

2011ന് ശേഷം സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ വര്‍ധന 30 ശതമാനത്തോളം വരും. 2016ലെ ബഡ്ജറ്റില്‍ ഹോട്ടല്‍ റസ്റ്ററന്‍റ് മേഖലയിലെ വാറ്റ് 9 ശതമാനം ആയിരുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് എസ്ഐപിടിയു തൊഴിലാളി സംഘടന വിമര്‍ശിച്ചിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: