അമേരിക്കയില്‍ ഇന്ത്യക്കാരന്‍ “ഹീറോ”

കഴിഞ്ഞ ദിവസം മാന്‍ഹാട്ടനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാന്‍ സഹായിച്ചത് ഒരു ഇന്ത്യന്‍ വംശജന്‍. അഹമ്മദ് ഖാന്‍ റഹ്മാനി എന്ന അഫ്ഗാന്‍ വംശജനാണ് ഇന്ത്യക്കാരനായ ഹരീന്ദര്‍ ബെയ്നിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ പോലീസ് വലയിലായത്.

ന്യുജഴ്‌സിയിലെ ബാറുടമയായ ഹരീന്ദര്‍ ഇന്നലെ രാത്രി ബാറിനുള്ളില്‍ കിടന്നുറങ്ങിയ ഒരു ചെറുപ്പക്കാരനെ കണ്ടപ്പോള്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടെന്ന് ആദ്യം തോന്നിയിരുന്നില്ല. എന്നാല്‍ അയ്യാളെ വിളിച്ചുണര്‍ത്തി കഴിഞ്ഞപ്പോഴാണ് സ്‌ഫോടനം നടത്തിയ പിടികിട്ടാപുള്ളിയാണെന്ന് ഹരീന്ദര്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം സ്ഫോടനവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളിന്റെ ചിത്രം പുറത്ത് വിട്ടിരുന്നു. ആളെ തിരിച്ചറിഞ്ഞ ഉടന്‍ പ്രതിക്ക് സംശയം തോന്നാത്ത വിധത്തില്‍ ബാറിന് പുറത്തേക്കിറങ്ങിയ ഹരീന്ദര്‍ തൊട്ടടുത്തുള്ള സ്റ്റോറിലേക്ക് കയറി പൊലീസിന് ഫോണ്‍ ചെയ്യുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസിന്റെ നേര്‍ക്ക് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് റഹ്മാനി പലപ്രാവശ്യം നിറയൊഴിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ പ്രതി പൊലീസിന് കിഴടങ്ങി. വെടിയേറ്റ പ്രതിയെ സ്ട്രക്ച്ചറിലാണ് പുറത്തേക്ക് കൊണ്ട് പോയത്. രണ്ട് പോലീസുകാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

സംഭവ സ്ഥലത്ത് എത്തിചേര്‍ന്ന മാധ്യമങ്ങളെല്ലാം ഹരീന്ദറിനെ വാനോളം പുകഴ്ത്തി. കൂടാതെ “ഹീറോ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ നാട്ടിലെ പോലീസുകാരും നിയമ സംവിധാനങ്ങളുമാണ് യഥാര്‍ത്ഥ ഹീറോകളെന്ന് ഹരീന്ദര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മാന്‍ഹാട്ടനില്‍ നടന്ന സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. മാന്‍ഹാട്ടനില്‍ നിന്ന് 5 കിലോ മീറ്റര്‍ അകലെയാണ് ഹരീന്ദര്‍ ബെയ്നിന്റെ ബാര്‍. ഒരു വിദേശ കുറ്റവാളി മറ്റൊരു വിദേശിയനു മുന്‍പില്‍ കിഴടങ്ങുന്ന കാഴ്ചയാണ് ഇന്നലെ കാണാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍-അമേരിക്കന്‍ അറ്റോണി ജനറല്‍ വാര്‍ത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: