അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ 300 തൊഴിലവസരങ്ങളുമായി മെഡിക്കല്‍ ഡീക്കോഡിങ് കമ്പനിയായ ഫാസ്സി

യു. എസ് ഹെല്‍ത്ത് കെയര്‍ കമ്പനിയായ ഫാസ്സി തങ്ങളുടെ പുതിയ കോഡിങ് & ഹെല്‍ത്ത് സര്‍വീസ് സ്ഥാപനം ലീമെറിക്കില്‍ തുറക്കുന്നു. ഇതിലേക്കായി 300 തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.

യു. എസ് ലെ ഹോം കെയര്‍ & ഹോസ്‌പൈസ് മേഖലയില്‍ മെഡിക്കല്‍ കോഡിങ് സര്‍വീസ് നടത്തുന്ന ഒരു ഐറിഷ് കമ്പനി ഇതിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ചികിത്സാ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച സംവിധാനമാണ് വളര്‍ന്നുകൊണ്ടിരിക്കുന്ന മെഡിക്കല്‍ ഡികോഡിങ്.

ലീമെറിക്കില്‍ പുതിയ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സന്തോഷമുണ്ടെന്ന് ഫാസ്സിയുടെ സ്ഥാപകന്‍ ഡോ. റോബര്‍ട്ട് ഫാസ്സി പറഞ്ഞു. “ഐറിഷ് ഇന്‍ഡസ്ട്രിയല്‍ അതോറിറ്റിയോടും ഗവണ്മെന്റിനോടും ഇവിടെ പ്രവര്‍ത്തനം തുടങ്ങാന്‍ ക്ഷണിച്ചതിലും അതിനായി സഹകരിച്ചതിലും നന്ദിയുണ്ട് . നൂതനമായ പ്രവര്‍ത്തന ശൈലിയുള്ള കമ്പനികളെ അയര്‍ലണ്ട് എന്നും വളര്‍ത്തിയിട്ടുണ്ട് ” – അദ്ദേഹം കൂട്ടിചേര്‍ത്തു.

ലീമെറിക്കിനെ സംബന്ധിച്ച് ഈ പ്രഖ്യാപനം വളരെ പ്രാധാന്യമുള്ളതാണെന്ന് തൊഴില്‍മന്ത്രി മേരി മിഷേല്‍ ഒ കോര്‍ണര്‍ പ്രതികരിച്ചു. “പുതിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിലും ഞാന്‍ എന്നും ശ്രദ്ധാലുവാണ്”. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഉപഭോതാക്കള്‍ക്കുവേണ്ടി ജോലി ചെയ്യുന്നതിനാവശ്യമായ തൊഴിലാളികള്‍ ഫാസ്സി പോലുള്ള കമ്പനികളിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: