കോര്‍ക്കില്‍ വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കുന്നവര്‍ക്ക് നേരെ പ്രതിഷേധമെന്ന് പരാതി..പ്രതിഷേധക്കാരും ജീവനക്കാര്‍ക്ക് നേരെ ആരോപണവുമായി രംഗത്ത്

ഡബ്ലിന്‍: കോര്‍ക്കില്‍ വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കുന്ന ഐറിഷ് വാട്ടര്‍ തൊഴിലാളികള്‍ക്ക് നേരെ പ്രതിഷേധം. ഇതേ തുടര്‍ന്ന് ഗാര്‍ഡയെ വിവരം അറിയിക്കുകയും ചെയ്തു. നാല് പേരടങ്ങിയ സംഘമാണ് ജീവനക്കാരെ തടഞ്ഞത്. കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിക്ക് സമീപം വെച്ച് പ്രവര്‍ത്തകരെ ഇവര്‍ തടഞ്ഞ് വെയ്ക്കുകയും ചെയ്തു. ഗ്ലാഷീന്‍ റോഡില്‍ കേസ്മെന്‍റ് പാര്‍ക്കിലാണ് സംഭവം നടന്നിരിക്കുന്നതെന്നാണ് 96 എഫ്എം പറയുന്നത്.

വിഷയത്തില്‍ പ്രതികരിച്ച പ്രതിഷേധക്കാരില്‍ ഒരാള്‍ മാന്യമായാണ് ജീവനക്കാരെ തടഞ്ഞെതെന്ന് പറയുന്നു . മീറ്റര്‍ ഘടിപ്പിക്കാനെത്തിയവരെ ശാന്തമായി സമീപിച്ചാണ് പ്രതിഷേധം അറിയിച്ചത്. എന്നാല്‍ ജീവനക്കാരിലൊരാള്‍ തങ്ങള്‍ക്ക് നേരെ ട്രക്ക് ഡ്രൈവ് ചെയ്യുകയാണ് ഉണ്ടായതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വാട്ടര്‍ ചാര്‍ജിനെതിരായി ക്യാംപെയിനുകള്‍ പങ്കെടുത്തിട്ടുള്ളവരും പ്രതിഷേധക്കാരിലുണ്ട്.

ഇതുവരെയും  ശാരീരികമായി ആക്രമിക്കാനോ അക്രമത്തിന്‍റെ വഴിയിലേക്കോ വാട്ടര്‍ചാര്‍ജ് പ്രതിഷേധം നീങ്ങിയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. എന്നാല്‍ ജീവനക്കാരുടെ പെരുമാറ്റം അക്രമമാണെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പ്രതികരിച്ചു. ജീവനക്കാരുടെവാനിനെ പ്രതിഷേധക്കാര്‍ തടഞ്ഞതായും ആരോപണം ഉണ്ട്. എന്നാലിത് പ്രതിഷേധിച്ചവര്‍ നിഷേധിച്ചു. അതേ സമയം ജീവനക്കാരുടെ ഭാഗത്ത് നിന്നെ അസഭ്യം പറച്ചിലുണ്ടായെന്നും ആരോപിച്ചു.

ബുധനാഴ്ച്ച രാവിലെയാണ് സംഭവം നടന്നിരിക്കുന്നെന്നും ഇക്കാര്യം ശ്രദ്ധയില്‍പെട്ടതായും ഐറിഷ് വാട്ടര്‍ പ്രതികരിച്ചു. മുപ്പത് മിനിട്ടോളം ജീവനക്കാരെ പ്രതിഷേധക്കാരെ തടഞ്ഞ് വെച്ചതായും ഐറിഷ് വാട്ടര്‍ പറയുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: