വിടില്ലായ്മ പരിഹരിക്കാന്‍ ആക്ഷന്‍ പ്ലാനുമായി ഗവണ്‍മെന്റ്

വഴിയരികില്‍ അലക്ഷ്യമായി കിടന്നുറങ്ങുന്നവര്‍ക്ക് വേണ്ടി അടിയന്തിരമായി 200 അധിക കിടക്കകള്‍ ക്രിസ്മസിന് മുന്‍പ് ലഭ്യമാക്കുമെന്ന് ഭവന മന്ത്രി സൈമണ്‍ കോണ്‍വെ അറിയിച്ചു. നൂറിലധികം ആളുകള്‍ ഇപ്പോഴും തെരുവുകളിലും പാര്‍ക്കുകളിലുമായാണ് അന്തിയുറങ്ങുന്നതെന്ന കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം. സകലര്‍ക്കും താമസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലായി 210-230 കിടക്കകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഈ മഞ്ഞുകാലത്ത് ആരും തെരുവുകളില്‍ കിടക്കാന്‍ ഇടവരുകയില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി.

കഴിഞ്ഞ ജൂലൈയില്‍ അയര്‍ലണ്ട് ഹൗസിങ് ആക്ഷന്‍ പ്ലാനുകള്‍ പുനഃക്രമീകരിച്ചിരുന്നു. സ്വന്തമായി ഭവനമില്ലാത്ത കുടുംബങ്ങള്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്ന പ്രവണത മാറ്റി അവര്‍ക്ക് സ്വന്തമായി താമസ സൗകര്യം ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് എന്‍ഡാ കെന്നി പറഞ്ഞു. പ്ലാനിംഗ് പെര്‍മിഷനുകള്‍ അംഗീകരിക്കുന്നതില്‍ താമസം വന്നതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണം. പദ്ധതിയുടെ വിജയത്തിനായി എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളുടെയും സഹായ സഹകരണങ്ങളും മന്ത്രി അഭ്യര്‍ത്ഥിച്ചു. നേരത്തെ ഉണ്ടായിരുന്ന ആക്ഷന്‍ പ്ലാനില്‍ മാറ്റങ്ങളൊന്നും ഇപ്പോള്‍ വരുത്തിയിട്ടിട്ടില്ല. എന്നാല്‍ ആ പ്ലാനിലെ കാര്യങ്ങളെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുവാനുള്ള സമയമാണിത്. ജൂലൈ മുതല്‍ ഈ പദ്ധതിയ്ക്ക് വേണ്ടി 737 സ്ഥലങ്ങള്‍ ഗവണ്‍മെന്റ് തിരിച്ചിട്ടുണ്ട്. ഇതില്‍ 49 സ്ഥലങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു. 2018 ടു കൂടെ ഏകദേശം 1,500 ഭവന യൂണിറ്റുകള്‍ പണിയാനാണ് ഗവണ്‍മെന്റിന്റെ പദ്ധതി.

കോര്‍ക്ക് മേഖലയില്‍ 320 ഭവനങ്ങള്‍ക്ക് ഇപ്പോള്‍ പണി നടക്കുന്നു. ഇവ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബെല്ലിഫെര്‍മോര്‍ട്ട്, ഡറിമന, ബെല്‍ക്യാമ്പ്, ഫിംഗല എന്നിവിടങ്ങളില്‍ അടുത്തമാസം മുതല്‍ പണി ആരംഭിക്കും.

വീടില്ലാത്തവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി, അനവധി പ്രവര്‍ത്തനങ്ങള്‍ ഈ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൌസിങ് അസിസ്റ്റന്റ്‌റ് പ്ലേസ്മെന്റുകള്‍ വിപുലീകരിക്കും – ഇതിനെ ഫലമായി ഈ വര്‍ഷം 550 ഭവനങ്ങളും, അടുത്തവര്‍ഷം 12,00 ഭവനങ്ങളും നല്കാന്‍ കഴിയും. ഒഴിഞ്ഞു കിടക്കുന്ന 1,600 റോളം ഭവനങ്ങള്‍ ഏറ്റെടുത്ത് വീടില്ലാത്തവര്‍ക്കായി നല്‍കും. (171 ഭവനങ്ങള്‍ ഇപ്പോള്‍ തന്നെ ഏറ്റെടുത്തിട്ടുണ്ട് ).  പൊതു ഭവന യൂണിറ്റുകള്‍ തുടങ്ങും – ഇതിലൂടെ 47,000 ളം ഭവനങ്ങള്‍ 2021 ടു കൂടെ ലഭ്യമാക്കാന്‍ കഴിയും.

ഭവനമില്ലാത്തവര്‍ക്ക് വേണ്ടി 2 മില്യണ്‍ യൂറോയുടെ പദ്ധതികളുമായി ആരോഗ്യവകുപ്പും രംഗത്തെത്തി. കൂടാതെ വീടില്ലാത്ത ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പ്രത്യേക പരിചരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എമര്‍ജന്‍സി താമസ സൗകര്യങ്ങളില്‍ ഉള്ളവര്‍ക്ക് ഒക്ടോബര്‍ പകുതി മുതല്‍ സൗജന്യ യാത്രാ കാര്‍ഡുകള്‍ വിതരണം ചെയ്യും. 24 മണിക്കൂറും ഈ കാര്‍ഡിന്റെ സേവനം പ്രയോജനപ്പെടുത്തതാവുന്നതാണ്.

അതേസമയം 2011 ല്‍ വിടില്ലായ്മ പരിഹരിക്കുമെന്ന വാഗ്ദാനവുമായി എന്‍ഡാ കെന്നി രംഗത്തെത്തിയിരുന്നുവെന്നും എന്നാല്‍ അത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും വിമര്‍ശകര്‍ വാദിക്കുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: