മെല്‍ബണില്‍ മരിച്ച യുവ ഡോക്ടറുടെ ശവസംസ്‌കാരം ഒക്ടോബര്‍ – 1 – ന് നാട്ടില്‍ നടത്തും

മെല്‍ബണ്‍: -മെല്‍ബണില്‍ കഴിഞ്ഞ 14 – ന് ബുധനാഴ്ച വൈകീട്ട് കാണാതാവുകയും പിറ്റേന്ന് കാറില്‍ മരിച്ചു കാണപ്പെടുകയും ചെയ്ത യുവഡോക്ടര്‍ ടിനു തോമസിന്റെ ശവസംസ്‌കാരം എടത്വായിലുള്ള ആനപ്രമ്പാല്‍ മാര്‍ത്തോമാ പള്ളിയില്‍ ഒക്ടോബര്‍ – 1 – ന് ശനിയാഴ്ച 3 മണിക്ക് നടത്തപ്പെടും. സെപ്റ്റംബര്‍ 14 – ന് മെല്‍ബണ്‍സൗത്തിലെ താമസസ്ഥലമായ റോവില്ലെയില്‍ നിന്നുമാണ് വൈകീട്ട് ടിനുവിനെ കാണാതാവുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്യോഷണത്തില്‍ കാര്‍വീടിന് പരിസരത്തു കൂടി സഞ്ചരിക്കുന്നതായി കണ്ടെത്തിയിരുന്നു. പിറ്റേന്ന് രാവിലെ തൊട്ടടുത്തുള്ള സ്ട്രീറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അഡ് ലെയിഡില്‍ നിന്നും ദന്ത ഡോക്ടറായി പഠനം കഴിഞ്ഞ് ഫ്രാങ്ക് സ്റ്റണില്‍ ജോലി ചെയ്തു വരികയായിരുന്നു ടിനു തോമസ്. തോമസ് ജോര്‍ജിന്റെയും ആനിയുടെയും ഏക മകനായ ടി നു അവിവാഹിതനാണ്.മതാപിതാക്കളോടൊപ്പം മെല്‍ബണ്‍സൗത്തിലുള്ള റോവില്ലയിലായിരുന്നു താമസം. സെപ്റ്റംബര്‍ 25 – ന് 2 മണിക്ക് മൃതദേഹം മെല്‍ബണ്‍ മാര്‍ തോമാ പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും വൈദികരുടെ മേല്‍നോട്ടത്തില്‍ പ്രാര്‍ത്ഥന നടക്കുകയും ചെയ്തു ‘സെപ്റ്റംബര്‍ 29 ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൃതദേഹം എത്തും.

 

 

വാര്‍ത്ത: – ജോസ് .എം. ജോര്‍ജ്

Share this news

Leave a Reply

%d bloggers like this: