അയര്‍ലണ്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് മുന്നറിയിപ്പ്

ഡബ്ലിന്‍ : വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ മോണോക്‌സൈഡിനെ പ്രതിരോധിക്കാന്‍ ബോധവത്കരണം ആരംഭിച്ചതായി നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി അറിയിച്ചു. ടി.വി കോമഡി താരമായ കോവന്‍ ബ്രാന്റ്റാണ് ഈ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ബണ്‍ മോണോക്സൈഡ് വിഷവാതകം ശ്വസിച്ച് അദ്ദേഹം രോഗ ബാധിതനായിരുന്നു.

ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഈ അവയര്‍നെസ് പ്രോഗ്രാമില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. ഓരോവര്‍ഷവും ഈ വാതകം ശ്വസിച്ച് 6 പേരെങ്കിലും മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഏകദേശം 730,000 ത്തോളം പേര്‍ക്ക് ഈ ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് വിലയിരുത്തല്‍. കാര്‍ബണ്‍ മോണോക്സൈഡ് രഹിത ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ NSAI യുടെ ടെക്‌നിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് മാനേജര്‍ വോണ്‍ ചൈല്‍ഡ് നിര്‍ദ്ദേശിച്ചു. മോട്ടോര്‍ വാഹനങ്ങളാണ് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ പ്രാഥമിക ഉറവിടം. അന്തരീക്ഷ മലിനീകരണം ശക്തമാകുന്ന ഈ വാതകം മനുഷ്യരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: