കോര്‍ക്കില്‍ നിന്നും യു. സി ലേക്ക് പറക്കാന്‍ തയ്യാറായി എയര്‍ലൈനുകള്‍ : ചര്‍ച്ച അവസാന ഘട്ടത്തില്‍

ഡബ്ലിന്‍ : കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും യു. എസിലേക്ക് ചെലവ് കുറഞ്ഞ യാത്രയ്ക്ക് തുടക്കമായേക്കും. അയര്‍ലണ്ട് പ്രധാനമന്ത്രി എന്‍ഡാ കെന്നി ഈ കാര്യത്തില്‍ യു. സി നോട് ഉടനടി നടപടി ആവശ്യപ്പെട്ടു. ഐറിഷ് എയര്‍ലൈന്‍ ഏജന്‍സിയായ നോര്‍വീജിയന്‍ എയര്‍ ഇന്റ്റര്‍നാഷണല്‍ ആയിരിക്കും യാത്രാ സര്‍വീസ് നടത്തുന്നത്. യൂറോപ്യന്‍ കമ്മീഷണര്‍ ഫോര്‍ ട്രാസ്‌പോര്‍ട്ട് വയലറ്റ ബള്‍ക്ക് , യു. എസ് സെക്രട്ടറി ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്റ്റണി ഫോക്‌സ് എന്നിവര്‍ നാളെ മോണ്‍ട്രിയയില്‍ ചര്‍ച്ച നടത്തും. കോര്‍ക്കില്‍ നിന്നും ബോസ്റ്റണ്‍, ന്യുയോര്‍ക്ക് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്.

ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍വീജിയന്‍ എയര്‍ ഇന്റ്റര്‍നാഷണല്‍ (NAI) മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു. എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷനോട് പറക്കാനുള്ള അനുമതി തേടിയിരുന്നു. യൂറോപ്പിലെയും യു. എസ് ലേയും പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, തുടങ്ങിയവര്‍ സര്‍വീസിനെ എതിര്‍ത്ത പശ്ചാത്തലത്തില്‍ ആ സംരംഭം നടക്കാതെ പോവുകയായിരുന്നു.

എന്‍ഡാ കെന്നിയും ഒബാമയും തമ്മില്‍ നേരിട്ട് നടത്തിയ കൂടികാഴ്ചയിലാണ് സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണയായത്. സര്‍വീസ് ആരംഭിക്കുന്നതോടെ ഓപ്പണ്‍ സ്‌കൈ യാത്ര ഇരു കൂട്ടര്‍ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. യു. എസ് പ്രെസിഡെന്‍ഷ്യല്‍ ഇലക്ഷനു മുന്‍പ് കാര്യങ്ങള്‍ ഒത്തുതീര്‍പ്പ് ആക്കാനുള്ള തത്രപ്പാടിലാണ് ഐറിഷ് ഗവണ്‍മെന്റ്.

 

എ എം

Share this news

Leave a Reply

%d bloggers like this: