അയര്‍ലണ്ടില്‍ 7-മത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന് സെപ്റ്റംബര്‍ 30 ന് തുടക്കം

ഡബ്ലിന്‍ : ഇന്ത്യന്‍ ഏംബസിയുടെ ആഭിമുഖ്യത്തില്‍ അയര്‍ലണ്ടില്‍ 7-മത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന് (IFFI) തുടക്കമാകുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ ഡബ്ലിനിലെ ദംദം സിനിമാസിലും, മറ്റ് ആര്‍ട്ട് സെനറ്ററുകളിലുമായി നടത്തപ്പെടുന്നു. അയര്‍ലണ്ടിലെ ഏക ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലാണ് IFFI. ഇന്ത്യന്‍ സംവിധായകനും നിര്‍മ്മാതാവുമായ സിയാദ് സയിദിന്റെ ഉടമസ്ഥതയിലുള്ള യു & അസ്സ് ഫിലിംസ് ലിമിറ്റഡ് ആണ് മേളയുടെ മുഖ്യ സ്പോണ്‍സര്‍മാര്‍.
ഓരോ വര്‍ഷവും ഇന്ത്യയില്‍ 22 ഭാഷകളിലായി 1000 ത്തോളം സിനിമകള്‍ പുറത്തിറങ്ങാറുണ്ട്. ലോകത്തെമ്പാടുമായി 3.5 ബില്യന്‍ ആളുകള്‍ ഇന്ത്യന്‍ സിനിമയുടെ ആരാധകരാണ് . യൂറോപ്യന്‍ കമ്പനികളുമായി സഹകരിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഇന്ത്യന്‍ സിനിമകള്‍ ഇറങ്ങിയിരുന്നു. കൂടാതെ ഇന്ത്യന്‍ സിമയിലെ വിവിധ മേഖലകള്‍ യൂറോപ്യന്‍ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. 100 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യന്‍ സിനിമയുടെ ജീവനാഡികളാണ് ഇത്തരം ചലച്ചിത്ര മേളകള്‍.

വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സിനിമയുടെ നൂതനമായ കാഴ്ചയിലേക്കാണ് IFFI നമ്മെ നയിക്കുന്നത്. പ്രകാശ് ഝായുടെ ‘ജയ് ഗംഗാ ജല്‍’ ആണ് ഫിലിം ഫെസ്റ്റിവലിന്റെ ഉത്ഘാടന ചിത്രം . കൂടാതെ ഡോക്യുമെന്റികള്‍, ഫീച്ചര്‍ ഫിലിമുകള്‍, ക്ളാസിക്ക്, ഹിന്ദുസ്ഥാനി തുടങ്ങി പല വിഭാഗങ്ങളിലുള്ള ചിത്രങ്ങള്‍ മേളയുടെ ആകര്‍ഷണങ്ങളാണ്. സിനിമ ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രമുഖ സിനിമ അണിയറ പ്രവര്‍ത്തകരുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

2016 ല്‍ വിദ്യാഭ്യാസ മേഖലയില്‍ സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രത്യേക സെക്ഷനുകളും ഉണ്ടാകും. ഇതിന്റെ ഭാഗമായി ഡബ്ലിനിലെ സെക്കണ്ടറി, പ്രൈമറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌ക്രീനിംഗ് പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്.

 

എ എം

Share this news

Leave a Reply

%d bloggers like this: