5ജി സേവനം യാഥാര്‍ഥ്യമാക്കി ചൈനയിലെ നഗരങ്ങള്‍

ബെയ്ജിങ്: ചൈനയിലെ 20 പ്രൊവിന്‍സുകളിലെ 100 സിറ്റികളില്‍ 5ജി സേവനം ഇനിമുതല്‍ ലഭ്യമാകും. IMT 2020 എന്ന പേരില്‍ അറിയപ്പെടുന്ന 5ജി ആദ്യമായി അവതരിപ്പിക്കുന്നതില്‍ ചൈന മറ്റു രാജ്യങ്ങളെ പിന്നിലാക്കി. സെക്കന്‍ഡില്‍ 20 ജി ബി വേഗതയുള്ള 5ജി സെക്കന്‍ഡില്‍ 1 ജി ബി ഉള്ള 4ജി-യെ കടത്തിവെട്ടുന്ന വേഗവുമായാണ് രംഗപ്രവേശനം ചെയ്യുന്നത്. 2015-ലെ കണക്കനുസരിച്ചു 130 കോടി ടെലികോം ഉപഭോക്താക്കളുള്ള ചൈനയില്‍ 30 ശതമാനത്തോളം ആളുകള്‍ 4ജി സേവനമാണ് നിലവില്‍ ഉപയോഗിക്കുന്നത്. 2020-ല്‍ മാത്രം യാഥാര്‍ഥ്യമാവേണ്ടിയിരുന്ന 5 ജി സേവനം നേരത്തെയാക്കികൊണ്ട് തങ്ങളുടെ സാങ്കേതിക മികവ് ലോകത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി തുറന്നു കാണിക്കുകയായിരുന്നു. യുണൈറ്റഡ് നാഷന്‍സിന്റെ ഇന്റര്‍നാഷണല്‍ ടെലി കമ്യുണിക്കേഷന്‍സ് യൂണിയന്‍ 2020-ല്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചാണ് ഇതിനു IMT 2020 എന്ന പേര് പോലും നിര്‍ദ്ദേശിച്ചത്.

മള്‍ട്ടിപ്പിള്‍ ആന്റിന സംവിധാനം ഉപയോഗിക്കുന്ന 5ജി -യില്‍ ഡാറ്റ സംവിധാനം കൂടുതല്‍ കാര്യക്ഷമമായിരിക്കുമെന്നതാണ് ഇതിന്റെ പ്രസക്തി.  ബെന്‍സ്റ്റിന് റിസര്‍ച് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ടെലികോം വ്യവസായത്തിന് ഏറ്റവും പ്രയോജനപ്രദമായിരിക്കും പുതിയ 5ജി സര്‍വീസ് എന്ന് ചൈന അക്കാദമി ഓഫ് ഇന്‍ഫര്‍മേഷന്‍ കമ്മ്യുണിക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ വാങ് സിക്കിന്‍ ഹോങ്കോങ്ലെ ഇനോ ടെക് എക്‌സ്‌പോയില്‍ വ്യക്തമാക്കി. ലോകോത്തര നിലവാരത്തിലുള്ള മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ചൈന സ്മാര്‍ട്ട് ഫോണ്‍ ആണ് ഈ പുത്തന്‍ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. .

ചൈനയിലെ മറ്റു ഗവണ്മെന്റ് ടെലികോം കമ്പനിയായ ചൈന യൂണിയന്‍, ചൈന ടെലികോം എന്നിവയും പരീക്ഷണത്തിന് ഒരുങ്ങി നില്‍ക്കുകയാണ്. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളും 5 ജി ടെക്നോളജി നിര്‍മ്മാണത്തിന്റെ അവസാന മിനുക്കുപണിയിലാണ്. കൂടാതെ നോര്‍ത്ത് അമേരിക്കയും, യൂറോപ്പും അധികം വൈകാതെ തന്നെ ഈ സേവനവുമായി രംഗത്തെത്തും.

എ എം

Share this news

Leave a Reply

%d bloggers like this: