മധുര പാനീയങ്ങളുടെ ഉപയോഗം; അയര്‍ലന്റിലെ കുട്ടികളുടെ ആരോഗ്യ നില തകരാറിലാക്കുന്നു

അയര്‍ലണ്ടിലെ കൗമാര പ്രായക്കാര്‍ ഉള്‍പ്പടെയുള്ള കുട്ടികള്‍ അമിതമായി മധുരപാനീയങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും ഇത് അവരുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്നും പുതിയ പഠനങ്ങള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്തിന്റെ പഠനമനുസരിച്ച് 13 വയസ്സ് പ്രായമുള്ള കുട്ടികളില്‍ പകുതിപ്പേരും കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഒരു തവണയെങ്കിലും മധുരപാനീയങ്ങള്‍ കുടിച്ചിട്ടുണ്ടാകും. 15 വയസ്സ് മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള അയര്‍ലണ്ടിലെ മുന്നില്‍ രണ്ട് ഭാഗം കൗമാരക്കാരും ഒരു ദിവസത്തില്‍ പലപ്രാവശ്യം മധുര പാനീയങ്ങള്‍ ഉപയോഗിക്കുന്നവരാണ്.

2013 ടു കൂടെ അമിത വണ്ണക്കാരുടെ എണ്ണത്തില്‍ അയര്‍ലണ്ട് യൂറോപ്പില്‍ ഒന്നാമതാകും. നമ്മുടെ ആഹാര ക്രമീകരണങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരും. പൊതു ആരോഗ്യ വിദഗ്ധ ഡോ. നോയല്‍ കോട്ടര്‍ വ്യക്തമാക്കി.

അതേസമയം 2018 ടു കൂടെ ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപന വേളയില്‍ മൈക്കല്‍ ന്യുമാന്‍ സൂചിപ്പിച്ചു. യു.കെയിലും 2018 മുതലാണ് ഷുഗര്‍ ടാക്‌സ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി മൂന്ന് മുതല്‍ അയര്‍ലണ്ടില്‍ ഷുഗര്‍ ടാക്‌സ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ജനഹിത സര്‍വ്വേ നടത്തും. മധുര പാനീയങ്ങള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ അനേക വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: