വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ആത്മീയ നേതാവായ ജയ് ഗുരുദേവന്റെ പരിപാടിക്കായി ആയിരക്കണക്കിന് ആളുകള്‍ ഒന്നിച്ച് കൂടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഗംഗയ്ക്ക് കുറുകെയുള്ള രാജ്‌കോട്ട് പാലത്തിലൂടെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടമുണ്ടാകാന്‍ കാരണം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മോഡിയുടെ മണ്ഡലമാണ് വാരണാസി. മരിച്ചവരുടെ കുടുംബങ്ങളുടെ രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു.
എ എം

Share this news

Leave a Reply

%d bloggers like this: