ആന്റ്റോണിയോ ഗുട്ടെര്‍സ് പുതിയ യു എന്‍ സെക്രട്ടറി ജനറല്‍

ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആന്റ്റോണിയോ ഗുട്ടെര്‍സ് സ്ഥാനമേറ്റു. 2017 ജനുവരി ഒന്ന് മുതല്‍ അടുത്ത 5 വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ സെക്രട്ടറി ബാന്‍ കി മൂണിന്റെ കാലാവധി ഡിസംബറോടെ അവസാനിക്കും. 193 അംഗങ്ങളുള്ള ജനറല്‍ അസംബ്ലി ഇത് സംബന്ധിച്ച പ്രമേയം ഐക്യ കണ്‍ ഠന അംഗീകരിച്ചു.

65 കാരനായ ഗുട്ടെര്‍സ് 1995 മുതല്‍ 2005 വരെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആയിരുന്നു. തുടര്‍ന്ന് 2005 മുതല്‍ 2015 വരെ യു എന്‍ അഭയാര്‍ത്ഥി വിഭാഗം ഹൈകമ്മീഷണറായി പ്രവര്‍ത്തിച്ചു.

ഈ വര്‍ഷം ഒരു വനിതാ യു എന്‍ സെക്രട്ടറി ജനറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നേരത്തെ നടന്ന ആറ് അനൗപചാരിക വോട്ടെടുപ്പുകളിലും ഗുട്ടെറസ് മുന്നിലെത്തിയതോടെയാണ് യു എന്‍ പൊതുസഭയ്ക്ക് ഒരു വനിതാ സാരഥി ഉണ്ടാവാന്‍ ഇനിയും കാത്തിരിക്കണമെന്ന് വ്യക്തമായത്.

 
എ എം

Share this news

Leave a Reply

%d bloggers like this: