ഇഞ്ചിക്കോറില്‍ പ.കന്യകാമറിയത്തിന്റെയും വി .അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ ഓക്ടോബര്‍ 23 ഞായറാഴ്ച്ച.

ഡബ്ലിന്‍:ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുനാളും,കുടുംബ യുണിറ്റുകളുടെ സംയുക്ത വാര്‍ഷികവും ഓക്ടോബര്‍ 23 ഞായറാഴ്ച്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ഓക്ടോബര്‍ 23 ഞായറാഴ്ച്ച വയ്കുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും.റവ. ഫാ . ബിനോയ് SVD,ഫാ .ആന്റണി ചീരംവേലില്‍ എന്നിവര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ദിവ്യ ബലിയില്‍ റവ. ഫാ . ബിനോയ് SVD തിരുനാള്‍ സന്ദേശം നല്‍കും. ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുന്നാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.

വൈകുന്നേരം 5 45 ന് വാര്‍ഷികദിനാഘോഷ പരിപാടികള്‍ റവ.ഫാ .ആന്റണി ചീരംവേലില്‍ ഉത്ഘാടനം നിര്‍വഹിക്കും,ഫാ. ജോസ് ഭരണികുളങ്ങര സന്ദേശം നല്‍കും .തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ ,സമ്മാനദാനം. സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ സമാപിക്കും.തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്ന് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ .ആന്റണി ചീരംവേലില്‍,ഫാ. ജോസ് ഭരണികുളങ്ങര എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: