ഡബ്ലിന്‍ സെ.ജെയിംസ് ആശുപത്രിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നു ; മലയാളി നേഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം

ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെയും സെ.ജെയിംസ് ആശുപത്രിയിലെയും ഉന്നധാതികാരികള്‍ സംയുക്തമായി നടത്തിയ പ്രസ്ഥാവനയില്‍ രാജ്യത്ത് നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സെ.ജെയിംസ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കി. കാന്‍സര്‍ ചികിത്സക്കാവശ്യമായ മരുന്നുകളുടെ കണ്ടുപിടിത്തം, ചികിത്സ, സുരക്ഷ തുടങിയ മേഖലകളിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഊന്നല്‍ വെക്കുന്നത്. 2040 ല്‍ അയര്‍ലണ്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 1.4 മില്ല്യണ്‍ ജനങള്‍ക്ക് ചികിത്സാ സഹായം നല്‍കാനാണ് സെന്റര്‍ ലക്ഷ്യമിടുന്നത്. ക്ലിനിക്കല്‍, അക്കാദമിക്, റിസേര്‍ച്ച് മേഖലകളില്‍ നിരവധി പുതിയ നിയമനങള്‍ പുതിയ സെന്റര്‍ മൂലം കരഗതമാകും.

കാന്‍സര്‍ വാരത്തോടനുബന്ധിച്ച് ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ നടന്ന International Cancer Conference ന്റെ പ്രാരംത്തിലാണ് അധികാരികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Share this news

Leave a Reply

%d bloggers like this: