ഇന്ത്യയില്‍ ഓരോ ദിവസവും ഇല്ലാതാകുന്നത് 550 തൊഴിലവസരങ്ങള്‍

ഓരോ ദിവസവും ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാവുന്നത് 550 ജോലികളാണെന്ന് പുതിയ പഠനം. 2050 ടു കൂടെ 70 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, കരാര്‍ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ഭീഷണി നേരിടുന്നത്.

തൊഴിലവസരങ്ങളുടെ നിരക്കില്‍ ഓരോ വര്‍ഷവും വലിയ കുറവാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. 2015 ല്‍ ഇന്ത്യയില്‍ 1.35 ലക്ഷം തൊഴിലവസരങ്ങളാണ് ഉണ്ടായത്. 2013 ല്‍ ഇത് 4.19 ലക്ഷവും 2011 ല്‍ ഒന്‍പത് ലക്ഷവും ആയിരുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ 20150 തോടെ ഇന്ത്യ ഗുരുതരമായ തൊഴില്‍ പ്രതിസന്ധി നേരിടേണ്ടി വരും. ജനസംഖ്യ വര്‍ദ്ധിക്കുക കൂടി ചെയ്യുന്നതോടെ ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനം ചുണ്ടി കാട്ടുന്നു.

കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ഇന്ത്യയിലെ 50 ശതമാനം തൊഴിലുകളും നിലകൊള്ളുന്നത്. ചെറുകിട, ഇടത്തരം സംരംഭകരാണ് 40 ശതമാനം തൊഴില്‍ ദാതാക്കള്‍. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഒരു ശതമാനത്തില്‍ താഴെമാത്രമാണ്. ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നത് മറ്റ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: