അയര്‍ലണ്ടില്‍ ബ്ലേഡ് മാഫിയ സജീവം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ബ്ലേഡ് മാഫിയയും ഗുണ്ടായിസവും സജീവമാകുന്നു. സാധാരണക്കാരായ ഐറിഷുകാര്‍ പണം ആവശ്യപ്പെടുമ്പോള്‍ നല്‍കുന്ന ഇത്തരം കമ്പനികള്‍ അതിനു ശേഷം മാസ തവണകളും, ആഴ്ച തവണകളുമായി കൊള്ള പലിശയാണ് ഈടാക്കുന്നത്. അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവ്, നികുതി വര്‍ദ്ധനവ് എന്നിവക്ക് അനുസരിച്ചു സാധാരണക്കാരുടെ ശമ്പള വര്‍ദ്ധനവ് ഇല്ലാത്തതു ഇത്തരം കമ്പനികള്‍ക്ക് ആക്കം കൂട്ടുന്നു. 2011-നും 2015-നും ഇടയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു 32 കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തതായി നാഷണല്‍ റിസ്‌ക് അസസ്‌മെന്റ് വ്യക്തമാക്കി.

2013 ല്‍ ഇത്തരം ഇടപാടുകള്‍ 15,200 ആയിരുന്നത് 2014-ല്‍ 18,300 ഉം, 2015-ല്‍ 21,700 ഉം ആയി വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തു 40 ശതമാനം അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് മണി ലോണ്ടറിംഗ് റിപ്പോര്‍ട്ട് തെളിവ് സഹിതം പുറത്തു കൊണ്ട് വന്നിട്ടുണ്ട്. ബ്ലേഡ് മാഫിയകളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ കര്‍ശന നിയമ നടപടികള്‍ ആവശ്യമാണെന്ന് ജനങ്ങളും ആവശ്യപ്പെടുന്നുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: