സംസാരം കേട്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ള ഗൂഗിള്‍ സ്മാര്‍ട്ട് സ്പീക്കര്‍ ഹോം പുറത്തിറങ്ങുന്നു.

യു.എസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് ഉപയോഗപ്പെടുത്തി ഗൂഗിള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന പ്രോഡക്ട് ആണ് ‘ഗൂഗിള്‍ സ്മാര്‍ട്ട് സ്പീക്കര്‍ ഹോം’. ആമസോണിന്റെ അലക്സാ വോയ്സ് പിന്‍ബലത്തോടെ അവതരിപ്പിച്ച എക്കോയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ഗൂഗിളിന്റെ ഈ രംഗപ്രവേശനം. വോയ്സ് സര്‍ച്ച് സാങ്കേതിക തികവില്‍ മുന്‍പന്തിയിലുള്ള ഗൂഗിളിന്റെ ഈ  പുതിയ പ്രോഡക്റ്റ് ഹിറ്റാവുമെന്നാണ് സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം.

നോളജ് ഗ്രാഫ് വിവരങ്ങള്‍, ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്യാനുള്ള കഴിവ് തുടങ്ങിയ പ്രതേകതകള്‍ ഇതിനെ ഗംഭീരമാക്കുമെന്നാണ് വിലയിരുത്തല്‍. നിങ്ങളുടെ ശബ്ദത്തിലൂടെ ആവശ്യം മനസ്സിലാക്കി ആവശ്യമുള്ളത് എന്തും നിങ്ങള്ക്ക് സെര്‍ച്ച് ചെയ്തു കണ്ടു പിടിച്ചു തരുന്നതാണ് ഈ ഗൂഗിള്‍ സ്പീക്കര്‍. ടൈപ്പ് ചെയ്തു കണ്ടു പിടിക്കുന്നതിനു ബദല്‍ മാര്‍ഗ്ഗമായി ഇതിനെ ഉപയോഗിക്കാം. മറ്റു ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ സംശയ നിവാരണം നടത്തേണ്ട കാര്യങ്ങള്‍ ഒന്ന് സൂചിപ്പിച്ചാല്‍ മാത്രം മതിയാകും ഉടന്‍ തന്നെ മറുപടി ലഭ്യമാകും.

എ എം

Share this news

Leave a Reply

%d bloggers like this: