ലോകത്തു കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ അമേരിക്കക്കാര്‍ എന്ന് റിപ്പോര്‍ട്ട്:

ലോകത്തു ഏറ്റവും കൂടുതല്‍ പ്രായത്തിലും, സമയത്തിലും ജോലി ചെയ്യുന്നവര്‍ അമേരിക്കക്കാര്‍ ആണെന്നാണ് പുതിയ കണ്ടെത്തല്‍. ഓരോ യുറോപ്യനും യു.എസ്.-കാരേക്കാള്‍ 19 ശതമാനം കുറവ് ജോലിയാണ് ചെയ്യുന്നത്. സാമ്പത്തിക വിദഗ്ദ്ധര്‍ അലക്സാണ്ടര്‍ ബിക്ക്, നിക്കോള ഫുഷ് ഷഡ്ലൈന്‍ എന്നിവര്‍ ചേര്‍ന്ന് യൂറോപ്പിലും അമേരിക്കയിലും നടത്തിയ സര്‍വ്വേ ഫലങ്ങളാണ് ഇത്.

യൂറോപ്പുകാര്‍ പൊതുവെ മടിയന്മാര്‍ ആണെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. യുറോപ്പ്യന്മാര്‍ ജോലിയില്‍ പൊതുവെ സ്ഥിരത ഇല്ലാത്തവരും, ചെയ്യുന്ന ജോലി കൃത്യമായി ചെയ്യാത്തവരുമാണ്. ഇവര്‍ അനാവശ്യമായി ലീവ് എടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.എസ്സില്‍ ജോലിക്കാര്‍ സമയ നിഷ്ഠ ഉള്ളവരും, ജോലിയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാണ്. എല്ലാ ദിവസങ്ങളിലും കര്‍മ്മ നിരതരാകുന്ന ഇവര്‍ ലീവ് പരിമിതമായി മാത്രം ഉപയോഗിക്കുന്നവരാണ്.

അവിടുത്തെ ജോലിക്കാരുടെ ഈ കൃത്യ നിഷ്ഠത നാഷണല്‍ ഡെവലപ്‌മെന്റിനു മുതല്‍ക്കൂട്ടാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. എപ്പോഴും ഊര്‍ജ്ജസ്വലരായ, ജോലിയിലെ ഏതു വെല്ലു വിളികളും ഏറ്റെടുക്കുന്ന ഇവര്‍ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതായാണ് സര്‍വ്വേ ഫലങ്ങള്‍.

എ എം

Share this news

Leave a Reply

%d bloggers like this: