കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യ വിലക്ക് തുടരും: മാര്‍പാപ്പ

വത്തിക്കാന്‍ : കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യം അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 1994 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അത് അന്തിമ നിലപാടാണെന്നും പപ്പാ വിശദ്ധീകരിച്ചു.

സ്വീഡനില്‍ നിന്നും റോമിലേക്കുള്ള യാത്രാമദ്ധ്യേ ആണ് പോപ്പ് ഫ്രാന്‌സിസിനോട് ഈ ചോദ്യം ഉയര്‍ന്നത്. വരും കാലത്തെങ്കിലും സ്ത്രീകള്‍ കത്തോലിക്കാ സഭയില്‍ പുരോഹിതരാകുന്ന ദിവസം വരുമോ ? സ്വീഡനിലെ ലൂഥറന്‍ ചര്‍ച്ചില്‍ അങ്ങയെ സ്വീകരിച്ചത് ഒരു സ്ത്രീയാണല്ലോ എന്നത് കൂടെ ചുണ്ടികാട്ടിയാണ് വനിതാ റിപ്പോര്‍ട്ടര്‍ ചോദ്യങ് ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സംശയത്തിന് ഇടമില്ലാത്ത വിധം 1994 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പ്രസ്താവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സര്‍വ്വമേഖലകളിലും തുല്യപദവി വേണമെന്ന നിലപാടുകാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സ്ത്രീ പുരോഹിതര്‍ വേണമെന്ന ആവശ്യക്കാര്‍ പ്രതീക്ഷയിലുമായിരുന്നു. പക്ഷെ ഇക്കാര്യത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ അടച്ചിട്ട വാതിലുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും.

 
എ എം

Share this news

Leave a Reply

%d bloggers like this: