പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ അമേരിക്കയില്‍ ഭീകരാക്രമത്തിന് സാധ്യതയെന്ന് മുന്നറിപ്പ്

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇറ്റലിജന്‍സിന്റെ മുന്നറിയിപ്പ്. പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് മുമ്പേ യുഎസ് നഗരങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണമുണ്ടാകുമെന്നാണ് മുന്നറിപ്പ്. ബിബിസി ന്യൂസാണ് ഭീകരാക്രമണ മുന്നറിയിപ്പുണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പ്രമുഖ നഗരങ്ങളില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലുള്ളത്. ന്യൂയോര്‍ക്ക്, ടെക്‌സസ്, വിര്‍ജീനിയ, എന്നീ നഗരങ്ങളിലാണ് ഭീകരാക്രമണ സാധ്യത ഉള്ളത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ നഗരങ്ങളുടെ ഭരണ നേതൃത്വങ്ങള്‍ക്ക് ഇറ്റലിജെന്‍സ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. അതേസമയം ഭീകരാക്രമണ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ എഫ്ബിഐ തയ്യാറായിട്ടില്ല. എന്നാല്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ഏതു തരത്തിലുള്ള ഭീകരാക്രമണം തടയാനും തങ്ങള്‍ സജ്ജമാണെന്നും എഫ്ബിഐ അറിയിച്ചു. പോര്‍ട്ട് അതോറിറ്റി ന്യൂയോര്‍ക്ക് പരിസരത്തെ വിമാനത്തവാളങ്ങള്‍, തണലുകള്‍, പാലം, എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്തിയതായും അധികൃതര്‍ അറിയിച്ചു.

ഐഎസ് മോഡല്‍ ആക്രമണങ്ങളുടെ സാധ്യതയും സുരക്ഷാ സേന തള്ളിക്കളയുന്നില്ല. രാജ്യമൊട്ടാകെ 100 തീവ്രവാദ വിരുദ്ധ സേന പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും എഫ്ബിഐ അറിയിച്ചു. ഭീകരാക്രമണ സാധ്യത കൂടുതലുള്ള പോളിംഗ് സ്റ്റേഷനുകള്‍ക്ക് സമീപത്തും സുരക്ഷാ ശക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തോട് എത്തിയപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: