ജയന്തനെ അനുകൂലിച്ച് അഭിഭാഷകയായ സംഗീത ലക്ഷ്മണ

വടക്കാഞ്ചേരിയിലെ കൂട്ടബലാത്സംഗ കേസില്‍ പ്രതിയെന്ന് ആരോപിക്കുന്ന ജയന്തനെ പിന്തുണച്ചും വാര്‍ത്തയുടെ ആധികാരികതയും സത്യാവസ്ഥയും ചോദ്യം ചെയ്തും പ്രമുഖ അഭിഭാഷകയും സാമുഹിക പ്രവര്‍ത്തകയുമായ സംഗീത ലക്ഷ്മണ രംഗത്ത്. ചില സ്ത്രീകള്‍ ചേര്‍ന്ന് ഇത് പറയുന്നു എന്നത് കൊണ്ട് മാത്രം അത് വിശ്വസിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്ന് സംഗീത പറയുന്നു.

“മനോഹരമായി സംസാരിക്കാന്‍ കഴിവുള്ള രണ്ട് സ്ത്രീകളാണ് ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും. എന്നാല്‍ വകതിരിവില്ലാതെ ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയില്‍. വേറെ കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, ഇര പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപ്പോകുന്നത്”. – സംഗീത വിമര്‍ശിക്കുന്നു.

അതേസമയം ഭാഗ്യലക്ഷ്മി വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. ബലാത്സംഗ വാര്‍ത്ത പുറത്ത് വിട്ടതിന്റെ പേരില്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. ഉറക്കെ വിളിച്ച് പറയാന്‍ ശക്തിയില്ലാത്ത ഒരു പെണ്‍കുട്ടിക്ക് ശബ്ദമായത് തെറ്റാണോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. “ജയന്തന്‍ പല ചാനലുകളിലും പറയുന്നത് പല കാര്യങ്ങളാണ്. സത്യം തെളിയിക്കേണ്ടത് പൊലീസാണ്. അന്വേഷണം എന്റെ ജോലിയല്ല.”- ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഭാഗ്യലക്ഷ്മി തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് ജയന്തന്‍ നേരെത്തെ തനിക്ക് നേരെയുള്ള ആരോപണങ്ങളോട് പ്രതികരിച്ചത്. സത്യാവസ്ഥ മനസ്സിലാക്കാന്‍ ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും വടക്കാഞ്ചേരിയിലേക്ക് വരണമെന്നും ജയന്തന്‍ ആവശ്യപ്പെട്ടിരുന്നു.

https://www.facebook.com/permalink.php?story_fbid=10211061999134688&id=1496934256
എ എം

 

Share this news

Leave a Reply

%d bloggers like this: