യൂറോപ്യന്‍ യൂണിയനും-യു.എസ്സും തമ്മിലുള്ള വാണിജ്യം തകരാറില്‍ ആവും

ഡബ്ലിന്‍: പുതിയ യു.എസ് പ്രസിഡന്റിന്റെ വരവോടെ ഇ.യു.-യു.എസ് വ്യാപാരത്തിന് മങ്ങലേല്‍ക്കുമെന്നു റിപ്പോര്‍ട്ട്. ഇ.യു ട്രേഡ് കംമീഷണര്‍ സെസിലിയ മാസ്റ്ററ്‌റം ആണ് ബ്രസല്‍സില്‍ നടന്ന ഇ.യു ട്രേഡ് മിനിസ്റ്റര്‍മാരുടെ യോഗത്തിനിടെ ആശങ്ക പ്രകടിപ്പിച്ചത്. ട്രാന്‍സ്ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്‌റ്‌മെന്റ് പാര്‍ട്ണര്‍ഷിപ്പിനോട് ഡൊണാള്‍ഡ് ട്രംപ് മുഖം തിരിച്ചിരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

പൊതുവെ യൂറോപ്പുമായി നിലനില്‍ക്കുന്ന വ്യാപാര ബന്ധങ്ങളെ ട്രംപ് വേണ്ടവിധത്തില്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. യൂറോപ്പിന്റെ സാമ്പത്തിക രംഗം പുതിയ വെല്ലുവിളികളെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഇ.യു.-യു.എസ് വ്യാപാരബന്ധം തകരാറിലാവുന്നതോടെ അത് അയര്‍ലണ്ടിനെയും സാരമായി ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിവിധിക്കുള്ള ചര്‍ച്ചകള്‍ ഉന്നത തലങ്ങളില്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

എ എം

Share this news

Leave a Reply

%d bloggers like this: