വാട്‌സാപ്പിലൂടെ ഇനി കണ്ടു സംസാരിക്കാം

യു.എസ്: വാട്‌സ് ആപ്പിലൂടെ ഇനി മുതല്‍ വീഡിയോ കോളും ലഭ്യമാകും. മെസ്സേജുകളും, വോയ്സ് മെസേജുകള്‍ക്കും പുറമെയാണ് ഈ പുതിയ തുടക്കം. സന്ദേശങ്ങളെപ്പോലെ തന്നെ വീഡിയോ കോളുകള്‍ക്കും എന്‍ഡ് ടു എന്‍ഡ് ഇന്‍സ്‌ക്രിപ്ഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വാട്‌സാപ്പ് സ്ഥാപകരില്‍ ഒരാളായ ജെന്‍ കോം വ്യക്തമാക്കി.

ലോകത്തു എവിടെയും ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണുകളില്‍ ഇതിന്റെ സേവനം ലഭ്യമാണ്. സ്‌കൈപ്പ്, ഗൂഗിള്‍ ഡ്യുയോ, ആപ്പിള്‍ ഫെയ്സ് ടൈം എന്നിവയ്ക്ക് വന്‍ തിരിച്ചടിയാണ് വാട്‌സാപ്പിന്റെ ഈ വീഡിയോ കോള്‍ സംവിധാനം. ലോകത്തെ 180 രാജ്യങ്ങളിലും വാട്‌സ്ആപ് വീഡിയോ കോളിംഗ് സേവനം ലഭ്യമാണ്.

എ എം

Share this news

Leave a Reply

%d bloggers like this: