മൂന്ന് ദിവസത്തിനകം നോട്ട് നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് കെജ്രിവാളും മമതയും

ദില്ലി: നോട്ട് അസാധുവാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മൂന്ന് ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്ത്. തീരുമാനം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു. ദില്ലിയിലെ ആസാദ്പൂര്‍ മന്‍ഡിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ ജയിലിലേക്കയക്കാം, ഞങ്ങള്‍ക്ക് നേരെ വെടിവെക്കാം, പക്ഷേ തീരുമാനം പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് മമത പറഞ്ഞു. രാജ്യത്തെ വില്‍ക്കുകയാണ് അവരുടെ ആഗ്രഹം, ഭരണഘടനയെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്, തങ്ങള്‍ അത് അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു

വിജയ് മല്യയെ പുറത്ത് കടക്കാന്‍ സഹായിച്ചത് മോദിയാണെന്ന് തുറന്നടിച്ച കേജ്രിവാള്‍ ഇന്ത്യയിലെ ജനങ്ങള്‍ ബാങ്കിനു മുന്നിലും, എടിഎമ്മുകള്‍ക്ക് മുന്നിലും ക്യൂ നില്‍ക്കുമ്പോള്‍ മല്യ ലണ്ടനില്‍ ആഘോഷിക്കുകയാണെന്നും പറഞ്ഞു. നോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെ നിരവധി പേരാണ് രാജ്യത്ത് മരണപ്പെട്ടത്, കല്യാണങ്ങള്‍ മുടങ്ങുന്നു, നിരവധിപേര്‍ ആത്മഹത്യ ചെയ്യുന്നു. ആരാണ് ഇതിനൊക്കെ ഉത്തരവാദി എന്നും കേജ്രിവാള്‍ ചോദിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: