അയര്‍ലണ്ടില്‍  മഞ്ഞ് വീഴ്ച ആരംഭിച്ചു

അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ മഞ്ഞ് ആരംഭിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ മഞ്ഞ് വീഴ്ച ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കനത്ത മൂടല്‍ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഡോണഗല്‍, മായോ, സ്ലീഗര്‍, എന്നിവിടങ്ങളില്‍ യെല്ലോ വാണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഫോഗ് ലാംപ് ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ മേഖലകളില്‍ കനത്ത മഴയും പ്രതീക്ഷിക്കാവുന്നതാണ്.എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമാകില്ലെന്ന് മെറ്റ് സ്റ്റേഷന്‍ അറിയിച്ചു. ഇന്ന് രാത്രിയോടെ 35 mm വരെ മഞ്ഞ് വീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.താപനില 9 ഡിഗ്രിക്കും 12 ഡിഗ്രിക്കും ഇടയിലായിരിക്കും. ഡബ്ലിനിലെ എം 9 , എം 50 റോഡുകളില്‍ വാഹനാപകടം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മോട്ടോര്‍ വാഹനക്കാര്‍ വേഗത കുറയ്ക്കണമെന്നും മുന്നില്‍ പോകുന്ന വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കണമെന്നും റോഡ് സുരക്ഷാ അധികൃതര്‍ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മഞ്ഞിലുള്ള തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്ന തിരക്കിലാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: