മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന് കാലാവസ്ഥ തടസ്സമാകുന്നു

ബാഗ്ദാദ്: ഇറാഖിലെ മൊസൂള്‍ നഗരം ഐഎസില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള സൈനികനീക്കം മോശം കാലാവസ്ഥയെ തുടര്‍ന്ന് തടസ്സപ്പെട്ടു. ഒരുമാസമായി തുടരുന്ന ഓപറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് സൈനിക വക്താവ് അറിയിച്ചു.കാഴ്ച മങ്ങിയത് വ്യോമസേനയുടെ നിരീക്ഷണത്തെ ബാധിച്ചതാണ് തിരിച്ചടിയായത്.ഇതിനാല്‍ സൈന്യത്തിന് കവചമൊരുക്കാന്‍ പോര്‍വിമാനങ്ങള്‍ക്ക് കഴിയാതായി.തങ്ങളുടെ അധീനതിയിലായ കിഴക്കന്‍ മേഖലകളില്‍ നിയന്ത്രണം നിലനിര്‍ത്തുമെന്ന് സൈന്യം അറിയിച്ചു.കഴിഞ്ഞദിവസം ഏറ്റുമുട്ടലിനിടെ ഏഴ് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.സൈനികരും പോലീസുകാരും കുര്‍ദിഷ് പോരാളികളുമടക്കം അരലക്ഷത്തോളം അംഗങ്ങളാണ് മൊസൂള്‍ പിടിക്കാനുള്ള പോരാട്ടത്തിലേര്‍പ്പെടുന്നത്.

അതേസമയം ഐഎസ് ഭീകരരുടെ കടുത്ത വെല്ലുവിളി പരാജയപ്പെടുത്തി ഇറാക്കി സൈന്യം മൊസൂളിലെ കൂടുതല്‍ പ്രദേശങ്ങള്‍ തിരികെ പിടിച്ചു. പ്രദേശവാസികളെ മനുഷ്യമറയാക്കിയുള്ള ഐഎസ് നീക്കങ്ങളെ പ്രതിരോധിച്ചാണ് അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ സിറിയന്‍- പെഷ്മാര്‍ഗ സഖ്യം മേഖലയില്‍ പോരാട്ടം നയിക്കുന്നത്. രണ്ടു വര്‍ഷമായി ഐഎസ് കൈവശപ്പെടുത്തിയിരുന്ന മൊസൂള്‍ തിരിച്ചുപിടിക്കാനായി ഒരു ലക്ഷം പേരടങ്ങുന്ന പ്രത്യേക സേന ശക്തമായ പോരാട്ടം നടത്തിവരികയാണ്. 2014 ജൂണില്‍ പിടിച്ചടക്കിയ മൊസൂള്‍ ഇറാഖില്‍ ഐഎസിന്റെ നിയന്ത്രണത്തിലുള്ള അവസാന വന്‍ നഗരമാണ്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: