പ്രവാസികള്‍ക്കും ഇ-പോസ്റ്റല്‍ വോട്ട് സുപ്രീം കോടതിയുടെ പരിഗണനയില്‍

സൈനികര്‍ക്ക് അനുവദിച്ച മാതൃകയില്‍ പ്രവാസികള്‍ക്കും ഇ-തപാല്‍ വോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായിയായ ഡോ. വി പി ഷംസീര്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
സൈനികര്‍ക്ക് സേവനമനുഷ്ഠിക്കുന്ന സ്ഥലത്തുനിന്ന് ഇലക്ട്രോണിക് തപാല്‍ വോട്ടിലൂടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. പ്രവാസികള്‍ക്ക് ഇത്തരത്തില്‍ തൊഴിലിടങ്ങളില്‍ നിന്ന് തന്നെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഡോ. ഷംസീര്‍ നല്‍കിയ ഹര്‍ജി പരിഗണനയിലിരിക്കെയാണ് സൈനികര്‍ക്കു മാത്രം സൗകര്യം പരിമിതപ്പെടുത്തികൊണ്ടുള്ള തീരുമാനം.

ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഒരു കോടി പ്രവാസി വോട്ടര്‍മാര്‍ക്കനുകൂലമായി ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നുമാണ് പുതിയ അപേക്ഷയിലെ ആവശ്യം. പ്രവാസികള്‍ക്കും ഇ-തപാല്‍ വോട്ടിങ്ങിന് അവസരം നല്‍കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: