2016 ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നെന്ന് WMO

ഈ വര്‍ഷം ആദ്യത്തെ ഒന്‍പതുമാസങ്ങള്‍ കണക്കിലെടുത്താല്‍ ആഗോളതലത്തില്‍ 2016 ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടം താപനിലയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് അധികം രേഖപ്പെടുത്തിയതായി ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (WMO) ശാസ്ത്രജ്ഞര്‍ പറയുന്നു. വാഹനങ്ങള്‍ പുക (CO2) തുപ്പുന്നതിലും വര്‍ദ്ധനയുണ്ടെന്നാണ് കണക്ക്.

റഷ്യയുടെ ആര്‍ട്ടിക്, സബ് ആര്‍ട്ടിക് പ്രദേശത്തും, അലാസ്‌ക, നോര്‍ത്ത് വെസ്‌ററ് കാനഡ എന്നിവിടങ്ങളില്‍ 2015 നെ അപേക്ഷിച്ച് റെക്കോര്‍ഡ് താപനില ഉണ്ടായതായി WMO സെക്രട്ടറി ജനറല്‍ പെറ്റേറി താലാസ് പറഞ്ഞു. ആര്‍ട്ടിക് സീയിലെ ഗ്രീന്‍ പാളിയില്‍ ഈ വര്‍ഷം നേരത്തെ തന്നെ മഞ്ഞുരുക്കം കാണപ്പെട്ടിരുന്നതായി WMO യുടെ വിശകലനത്തില്‍ അവര്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 51 ഡിഗ്രി സെല്‍ഷ്യസ് രാജസ്ഥാനിലെ ഫലോഡിയില്‍ മെയ് മാസത്തില്‍ രേഖപ്പെടുത്തി. കുവൈറ്റിലെ മിത്രിബായില്‍ ജൂലൈ 21 ന് 54 ഡഗ്രി സെല്‍ഷ്യസാണു രേഖപ്പെടുത്തിയ താപനിലയാണ് ഏറ്റവും കൂടിയത്.

കാലാവസ്ഥാ വ്യതിയാനം മൂലവും അനുബന്ധ ദുരിതങ്ങളിലും പോയ വര്‍ഷം 1.92 കോടി ആളുകള്‍ക്കു കുടിയൊഴിയേണ്ടി വന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും തെക്കു കിഴക്കന്‍ ഏഷ്യയിലാണ്. കാലാവസ്ഥവ്യതിയാനം 113 രാജ്യങ്ങളെ ഏറെ കഷ്ടത്തിലാക്കി. ഇതില്‍ ഉഷ്ണക്കാറ്റും കൊടുംവരള്‍ച്ചയും ദുരിതത്തിന്റെ ഭാരം വര്‍ദ്ധിപ്പിച്ചു.

അടുത്ത വര്‍ഷത്തിലും താപനിലയില്‍ ഉയര്‍ന്ന വര്‍ദ്ധയുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.മൊറോക്കോയിലെ മറാകേഷ് സിറ്റിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് സംഘടന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: