2030ല്‍ ഇന്ത്യ മൂന്നാം ലോക സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: 2030ഓടെ ലോക സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യുകെയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ബിസിനസ് ആന്‍ഡ് റിസര്‍ച്ച് (സിഇബിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പട്ടികയില്‍ 2019ല്‍ തന്നെ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയെ രണ്ടാം സ്ഥാനക്കാരായ ചൈന പിന്നിലാക്കും. ചൈനയുടെ സ്ഥാനത്തേക്ക് അമേരിക്ക പിന്തള്ളപ്പെടും. ഇവരുടെ തൊട്ടുപിന്നിലായി ഇന്ത്യ നിലകൊള്ളുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടന്‍ നാലാം സ്ഥാനത്തും ബ്രസീല്‍ അഞ്ചാം സ്ഥാനത്തും ഉണ്ടാകും. നിലവിലുള്ള ജി 8 രാജ്യങ്ങളില്‍ നിന്നും ഫ്രാന്‍സിനും ഇറ്റലിക്കും സ്ഥാനം നഷ്ടമാകും. ഇന്ത്യയും ബ്രസിലും ഇവരുടെ സ്ഥാനം നേടിയെടുക്കും.

2030ല്‍ ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 34,338 ലക്ഷം കോടി യുഎസ് ഡോളറും യുഎസിന്റേത് 32,996 ലക്ഷം കോടി ഡോളറും ഇന്ത്യയുടേത് 10,133 ലക്ഷം കോടി ഡോളറും ആകും.

 

എ എം

Share this news

Leave a Reply

%d bloggers like this: