ഭക്തിയെ തൊട്ടുണര്‍ത്തുന്ന ഗാനോപഹാരവുമായി നീനയില്‍ നിന്നും സുമ സൈജു .

നീനാ : അയര്‍ലണ്ടില്‍ നിന്നും പുറത്തിറങ്ങിയ ‘ഹൃദയ വാതില്‍ ‘ എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിലെ ‘സ്‌നേഹ സ്വരൂപന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം മനസിലെ ഭക്തിയെ തൊട്ടുണര്‍ത്തുന്ന ഒന്നാണ് . ഫാ.ജോയി ചെഞ്ചേരില്‍ രചന നിര്‍വഹിച്ച് സുബിന്‍ ജോസഫ് സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സുമ സൈജുവാണ് .വത്തിക്കാനിലും നീനയിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനോപഹാരം പരിശുദ്ധ കുര്‍ബാനയിലേക്ക് മനസിനെ കൂടുതല്‍ അടുപ്പിക്കുന്നു .

സന്ദീപ് ചോലാട്ട് ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ദൃശ്യാവിഷ്‌കാരം നിര്‍മ്മിച്ചിരിക്കുന്നത് സൈജു പെരേപ്പാടന്‍ ആണ് .

Share this news

Leave a Reply

%d bloggers like this: