അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘നക്ഷത്രരാത്രി 2016 ‘ഒരുങ്ങുന്നു.

‘അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ഭൂമിയില്‍ ദൈവ ക്രിപ നിറഞ്ഞവര്‍ക്ക് സമാധാനം ‘

‘നക്ഷത്രരാത്രി 2016’….. അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു .

നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ജാതനായിരിക്കുന്നു ,ലോക പാപങ്ങള്‍ ഏറ്റു വാങ്ങുവാന്‍ അവതരിച്ച ദൈവപുത്രന്‍ പിറന്ന വാര്‍ത്ത അറിയിക്കാന്‍ മാലാഘമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന ക്‌നാനായ കുടുംബംങ്ങളില്‍ ക്രിസ്തുമസ് കരോള്‍ എത്തുന്നു .

ഡിസംബര്‍ 2,9,10,11,14,16 എന്നീ തിയതികളിലായിട്ടാണ് ക്രിസ്തുമസ് കരോള്‍ ഒരുക്കിയിരിക്കുന്നത്
2 വെള്ളിയാഴ്ച : കോര്‍ക്ക്,ലിമറിക്,
9 വെള്ളിയാഴ്ച : താല
10 ശനിയാഴ്ച :ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍ ,ലൂക്കന്‍
11 ഞായറാഴ്ച : ഫിന്‍ഗ്ലസ്,സാന്റ്രി,സ്വൊഡ്‌സ്.
14 ബുധനാഴ്ച : ഡബ്ലിന്‍ സിറ്റി.
16 വെള്ളിയാഴ്ച : ഡബ്‌ളിന്‍ സൗത്ത്. എന്നിങ്ങനെയാണ് ക്രിസ്തുമസ് കരോള്‍ ക്രമീകരിച്ചിരിക്കുന്നത് .ഈ ദിവസങ്ങളില്‍ അതാതു സ്ഥലങ്ങളിലെ കുടുംബങ്ങളുടെ സജീവ സാന്നിദ്ധ്യം മുന്‍കാലങ്ങളിലേതുപോലെ ഉണ്ടായിരിക്കണമെന്ന് താല്പര്യപ്പെടുന്നു.

വിശദ വിവരങ്ങള്‍ക്ക്:
ജിജോ മാത്യു :0879937398
ജിജു ജോര്‍ജ്ജ് :0860403633
ഷൈംസ് ബേബി :0894736711

വാര്‍ത്ത : സനോജ് ചേലയ്ക്കല്‍

Share this news

Leave a Reply

%d bloggers like this: