സ്മാര്‍ട്ട് അപ്പ് ഹബ്ബുകളുടെ പട്ടികയില്‍ ഡബിളിനും സ്ഥാനം പിടിച്ചു.

ഡബ്ലിന്‍: യൂറോപ്പ്യന്‍ സ്റ്റാര്‍ട്ട് അപ്പ് ഹബുകളില്‍ മികച്ച സ്ഥാനം നേടി ഡബിളിനും ലോക നിലവാരത്തിലേക്ക് ഉയര്‍ന്നു. യൂറോപ്പില്‍ സ്റ്റാര്‍ അപ്പ് സംരംഭങ്ങള്‍ക്ക് സൗകര്യമുള്ള മികച്ച എട്ടാമത്തെ നഗരമായിട്ടാണ് ഡബ്ലിന്റെ കടന്നു വരവ്. നിക്ഷേപക തലസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും, മാനേജേരിയല്‍ അസിസ്റ്റന്‍സിനു ഒന്നാം സ്ഥാനവും കരസ്ഥമാക്കിയതും ഡബ്ലിന്‍ തന്നെ.

എന്നാല്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ രംഗത്ത് ഡബ്ലിന്റെ സ്ഥാനം പിന്നിലായതു ഏറെ ധൗര്‍ഭാഗ്യകരമാണ്. ഈ ഇനത്തില്‍ നഗരത്തിന്റെ സ്ഥാനം 50 ആണ്. ഡിജിറ്റല്‍ സൗകര്യങ്ങള്‍ കുറവായതും, ഫൈബറിന്റെ കുറവ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് വില കൂടിവരുന്നത് തുടങ്ങിയ ഘടകങ്ങള്‍ ഡബ്ലിന് പ്രതികൂലമാണ്.

ഗൂഗിള്‍, ട്വിറ്റര്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് അയര്‍ലണ്ടില്‍ ആസ്ഥാനം നിലനില്‍ക്കുന്നതുകൊണ്ടാണ് ഡബ്ലിന്‍ സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് മുന്‍പന്തിയില്‍ നില്ക്കാന്‍ പ്രധാന കാരണം. യൂറോപ്പിലെ മികച്ച സ്റ്റാര്‍ട്ട് അപ്പ് നഗരങ്ങളില്‍ പ്രഥമ സ്ഥാനം ലണ്ടനും, രണ്ടാം സ്ഥാനം സ്റ്റോക്ക് ഹോമും, മൂന്നാം സ്ഥാനം ആംസ്റ്റര്‍ഡാമും കരസ്ഥമാക്കി.

എ എം

Share this news

Leave a Reply

%d bloggers like this: