കഴിഞ്ഞ ശനിയാഴ്ച ഈ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ ദിവസമായിരുന്നെന്നു ഡബ്ലിന്‍ ഫയര്‍ ഫോഴ്സ്

ഡബ്ലിന്‍: കഴിഞ്ഞ ശനിയാഴ്ച രാത്രി 200 വിളികള്‍ വന്നതായി ഡബ്ലിന്‍ ഫയര്‍ ഫോഴ്സ് വിഭാഗം. വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയില്‍ ആണ് മിക്കവാറും വിളികള്‍ വന്നത്. ക്രിസ്മസ് സീസണ്‍ ആയി ബന്ധപ്പെട്ട പാര്‍ട്ടികള്‍ അധികവും വാരാന്ത്യങ്ങളില്‍ നടക്കുന്നതാവാം ശനിയാഴ്ച ഇത്രയും അപകട വിളികള്‍ വരാന്‍ കാരണമെന്നാണ് ഫയര്‍ ഫോഴ്സിന്റെ കണക്കുകൂട്ടല്‍. ഇതില്‍ വന്‍ അപകടങ്ങള്‍ ഇല്ലാത്തതും ആശാവഹമാണെന്നു ഫയര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ വര്‍ഷം 100,000 ആംബുലന്‍സിനു വേണ്ടിയുള്ള വിളികള്‍ വന്നതായും ഫയര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തു ഫയര്‍ സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ ഹാലോവീന്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണെന്നും പറയുന്നു. ഏറ്റവും അപകടകരമായ 999 വിളികള്‍ ഈ വര്‍ഷം ഉണ്ടായെന്നും ഫയര്‍ ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം വിളികളെ എക്കോ, ഡെല്‍റ്റ കോളുകള്‍ എന്ന് അറിയില്‍പ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: